പണയസംഖ്യയും പലിശയും തിരിച്ചടച്ചെങ്കിലും സ്വര്‍ണം തിരിച്ചെടുക്കുന്നതിന് മുമ്പ് ആള് മരിച്ചു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണം ബന്ധുക്കള്‍ക്ക്‌ തിരികെ കിട്ടിയതിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

പണയസംഖ്യയും പലിശയും തിരിച്ചടച്ചെങ്കിലും സ്വര്‍ണം തിരിച്ചെടുക്കുന്നതിന് മുമ്പ് ആള് മരിച്ചു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വര്‍ണം ബന്ധുക്കള്‍ക്ക്‌ തിരികെ കിട്ടിയതിങ്ങനെ

കോട്ടയ്ക്കല്‍: പതിനഞ്ച് വര്‍ഷത്തിന് ശേഷം പണയസ്വര്‍ം തിരികെ കിട്ടിയ സന്തോഷത്തിലാണ് ഒരു കുടുംബം. സ്വര്‍ണം തിരികെ ലഭിക്കാന്‍ വഴിയൊരുക്കിയത് ബാങ്ക് മാനേജറാണ്. 2003-ല്‍ അന്നത്തെ സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എടരിക്കോട് ശാഖയില്‍ പോക്കാട്ട് ഉമ്മറാണ് ആറുപവന്‍ സ്വര്‍ണം പണയംവെച്ചത്. പണയസംഖ്യയും പലിശയും തിരിച്ചടച്ചെങ്കിലും സ്വര്‍ണം തിരിച്ചെടുക്കുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. മക്കള്‍ക്ക് പണയംവെച്ചതെവിടെയാണെന്ന് അറിയാത്തതിനാല്‍ സ്വര്‍ണം ബാങ്കില്‍ തന്നെ സുരക്ഷിതമായിരുന്നു.

വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു, ആറിലധികം പേര്‍ ബാങ്ക് മാനേജര്‍മാരായി ചാര്‍ജെടുത്തു. ഇതിനിടെ ബാങ്കിന്റെ പേര് മാറ്റി കേരള ഗ്രാമീണ്‍ ബാങ്ക് എന്നാക്കി. 2017ല്‍ ചാപ്പനങ്ങാടി പറങ്കിമൂച്ചിക്കല്‍ സ്വദേശി നൊണ്ടത്ത് അലവിക്കുട്ടി ബാങ്കിന്റെ മാനേജറായി ചുമതലയേറ്റു. ഇതോടെയാണ് സംഭവം കീഴ്‌മേല്‍ മറിഞ്ഞത്.

അലവിക്കുട്ടി പഴയ ഫയലുകള്‍ പരിശോധിക്കുന്നതിനിടയിലാണ് ഉമ്മറിന്റെ പേര് ശ്രദ്ധിച്ചത്. ഇതോടെ അദ്ദേഹത്തിന് പരിചയമുള്ള ഇതേ വീട്ടുപേരുള്ള മജീദ് പോക്കാട്ടിനെ ബന്ധപ്പെട്ടു. മജീദെത്തി ആളെ തിരിച്ചറിഞ്ഞു. ഇതോടെ പതിനഞ്ച് വര്‍ഷത്തിന് ശേഷം സ്വര്‍ണം തിരികെ ലഭിച്ചു.

പിന്നീട് ബാങ്ക് മാനേജരുടെ നിര്‍ദേശപ്രകാരം എടരിക്കോട് വില്ലേജ് ഓഫീസറുടെ മുമ്പാകെ മരിച്ച ഉമ്മറിന്റെ മക്കളെ നേരിട്ട് ഹാജരാക്കി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി. വെള്ളിയാഴ്ച നഷ്ടപ്പെട്ടുപോയെന്ന് കരുതിയ സ്വര്‍ണാഭരണം ബാങ്ക് മാനേജര്‍ ഉടമകളെ തിരിച്ചേല്‍പ്പിച്ചു.



from mangalam.com https://ift.tt/2QdS3cP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages