നിലയ്ക്കല്‍: വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവര്‍ത്തകര്‍. നിലയ്ക്കലിലാണ് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘം നിരോധനാജ്ഞ ലംഘിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സന്നിധാനത്തേക്ക് പോകാന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിബന്ധനകളടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക്് ലംഘിച്ച് നാമജപം നടത്തിയ 82 പേര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. മണിയാര്‍ ക്യാംപിലെത്തിച്ച 82പേര്‍ക്കും അനുവദിച്ചത് സ്റ്റേഷന്‍ ജാമ്യമാണ് അനുവദിച്ചത് . തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നില്‍ തീര്‍ഥാടകര്‍ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു ഇന്നലെ രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണനുള്‍പ്പെടെയുള്ളവര്‍ ഇന്നലെ അറസ്റ്റിലായവരില്‍ പെടും.
from mangalam.com https://ift.tt/2SbbZdz
via IFTTT
No comments:
Post a Comment