ന്യൂഡൽഹി: ആൻഡമാൻ നിക്കോബറിലെ സെന്റിനൽ ദ്വീപുവാസികളുടെ ആക്രമണത്തിൽ മരിച്ച ജോൺ അലൻ ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള വഴികൾ തേടുകയാണ് പോലീസ്. 60,000 ത്തിലധികം കൊല്ലത്തിലേറെയായി പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ആദിമനിവാസികളാണ് സെന്റിനൽ ദ്വീപിൽ. ഇവരുടെ മരണാനന്തരചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ നരവംശശാസ്ത്രജ്ഞരുടേയും ഗവേഷകരുടേയും സഹായം തേടുകയാണ് അന്വേഷണസംഘം. അമേരിക്കൻ യാത്രികനായ ജോൺ അലൻ ചൗ വിനോദസഞ്ചാരത്തിന് അനുമതി ലഭിച്ചാണ് ദ്വീപിലെത്തിയത്. ദ്വീപിലെ ഗോത്രവാസികളെ മതപരിവർത്തനം എന്നതായിരുന്നു ചൗവിന്റെ ഉദ്ദേശമെന്ന് അന്വേഷണസംഘം പറയുന്നു. Photo: John Allen Chau/Instagram അമ്പെയ്തും കുന്തം കൊണ്ട് ആക്രമിച്ചുമാണ് ദ്വീപ് വാസികൾ ചൗവിനെ കൊലചെയ്തതെന്നും അതിനു ശേഷം മൃതശരീരം സമുദ്രതീരത്ത് മറവ് ചെയ്തതായും ചൗവിനെ ദ്വീപിലെത്താൻ സഹായിച്ച മത്സ്യത്തൊഴിലാളികൾ അറിയിച്ചു. മറവ് ചെയ്ത് കുറച്ചു ദിവസങ്ങൾക്ക് ശേഷം ശരീരം വീണ്ടും പുറത്തെടുത്ത് മുളവടിയിൽ കെട്ടി തീരത്ത് കുത്തിനിർത്തുന്ന പതിവുണ്ടെന്ന് ഇവരുടെ രീതികൾ പഠനവിഷയമാക്കിയ ഒരു സംഘം ഗവേഷകർ പറയുന്നു. അവരുടെ വാസസ്ഥലത്ത് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണിത്. പക്ഷെ ഇതിനെ കുറിച്ച് സ്ഥിരീകരണമില്ല. സെന്റിനൽ നിവാസികളുടെ പെരുമാറ്റരീതികളും ജീവിതരീതികളും മനഃശാസ്ത്രവും ഇന്നും ആധുനിക ലോകത്തിന് പിടികിട്ടാത്ത മേഖലകളാണ്. ചൗവിന്റെ മൃതശരീരം വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്നു തന്നെയാണ് പോലീസ് ഭാഷ്യം. ചൗവിനെ ദ്വീപിലെത്തിച്ച മത്സ്യത്തൊഴിലാളികളുമായി പോലീസ് ദ്വീപിന്റെ പരിസരത്ത് എത്തിയെങ്കിലും ചൗവിന്റെ കുഴിമാടത്തിന് സമീപം കാവൽ നിൽക്കുന്ന ഗോത്രവാസികളെ കണ്ട് തിരിച്ചുപോരേണ്ടി വന്നു. ദ്വീപുവാസികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും സൃഷ്ടിക്കരുതെന്ന് ചൗവിന്റെ ബന്ധുക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദ്വീപിലെ ജനസംഖ്യയെ കുറിച്ചു പോലും കൃത്യമായ കണക്കുകൾ ലഭ്യമല്ല. നൂറിൽ താഴെയാണ് ഇവരുടെ ജനസംഖ്യയെന്ന് ഗവേഷകർ പറയുന്നു. 2006 ൽ ദ്വീപിലെത്തിയ രണ്ടു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതശരീരം വീണ്ടെടുക്കാൻ നടത്തിയ സേനാശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. ടി.എൻ. പണ്ഡിറ്റ് എന്നാൽ ദ്വീപുവാസികൾ ഒരാളെ വധിച്ചെന്ന വാർത്ത ആശ്ചര്യകരമാണെന്നാണ് 1967 ൽ ആദ്യമായി സെന്റിനലിൽ പ്രവേശിച്ച നരവംശശാസ്ത്രജ്ഞൻ ടി.എൻ. പണ്ഡിറ്റ് പറയുന്നു. ആതെങ്കിലും തരത്തിൽ ഉപദ്രവിക്കുമെന്ന് ഉറപ്പുള്ളവരെ മാത്രമേ ഇവർ ആക്രമിക്കാറുള്ളു എന്നാണ് ഇദ്ദേഹം പറയുന്നത്. Content Highlights:Cops Studying Rituals Of Tribe That Killed US Man To Recover His Body
from mathrubhumi.latestnews.rssfeed https://ift.tt/2R9WMcz
via
IFTTT
No comments:
Post a Comment