ബെംഗളൂരു: ശബരിമല സമരത്തിലൂടെ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വേരുറപ്പിക്കാൻ സാധിക്കുമെന്നകണക്കുകൂട്ടലിൽ ആർ.എസ്.എസ്. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയ്യപ്പഭക്തരെ ബൂത്ത് തലത്തിൽ സംഘടിപ്പിക്കാൻ ബിജെപിക്ക് ആർഎസ്എസ് കർശന നിർദേശം നൽകിയതായി റിപ്പോർട്ട്.ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമല തുറന്നുകൊടുക്കാനുള്ള സുപ്രീംകോടതി ഉത്തരവ് യഥാർത്ഥത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വാതിൽ തുറന്നതാണെന്ന് ആർഎസ്എസ് വൃത്തങ്ങൾ പറയുന്നു. കർണാടകയൊഴികെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് കാര്യമായി നേട്ടമുണ്ടാക്കാനായിട്ടില്ല. എന്നാൽ ശബരിമലയിലെ കോടതി ഉത്തരവോടെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തുറന്ന അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും ആർഎസ്എസ് കണക്ക് കൂട്ടുന്നു. ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയിൽ അടിത്തറപാകാൻ മികച്ച അവസരമാണ് ലഭിച്ചതെന്ന നിഗമനത്തിലാണ് കഴിഞ്ഞ ദിവസം മംഗളൂരുവിൽ ചേർന്ന ആർഎസ്എസിന്റെ ദക്ഷിണേന്ത്യൻ യോഗം എത്തിച്ചേർന്നത്. ശബരിമല പ്രശ്നം വലിയ രീതിയിൽ ഉയർത്തിക്കാട്ടാൻ പ്രവർത്തകരോട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ആഹ്വാനം ചെയ്തിട്ടുണ്ട്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും. ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത് തലത്തിലും ആറ് അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇവരെ സംഘടിപ്പിച്ച് പ്രചാരണം നടത്താനാണ് ആർഎസ്എസിന്റെ നിർദേശം. Content Highlights: Sabarimala issue, RSS, BJP, kerala, Tamilnadu, Andhra
from mathrubhumi.latestnews.rssfeed https://ift.tt/2K5bIWG
via
IFTTT
No comments:
Post a Comment