രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല സന്ദർശനത്തിന് ശ്രമിച്ച വിഷയവുമായി ബന്ധപ്പെട്ടകേസിൽ രഹ്ന ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പത്തനംതിട്ട പോലീസാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഞാൻ ഒരു മത വിശ്വാസിയാണ്, എനിക്ക് അവിടെ പോകാൻ അവകാശമുണ്ട്. ആരുടേയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും രഹ്ന ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രഹ്നാ ഫാത്തിമയുടെ സന്ദർശനത്തോടെ ശബരിമലയിലെ സ്ഥിതിഗതികളാകെ മോശമായി. മതവികാരം വ്രണപ്പെടുത്ത രീതിയിലായിരുന്നു അവരുടെശബരിമലയാത്രയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി പോലീസിനോട് തുടർനടപടികളുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെടുകയായിരുന്നു. രഹ്നാ ഫാത്തിമയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയും നിരവധി പരാതി ഇവർക്കെതിരെ ഉണ്ടായിരുന്നു. ഇതിനിടെ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ നിലയ്ക്കലിലും പമ്പയിലുമായി സംഘർഷമുണ്ടാക്കിയതിന് അറസ്റ്റിലായ ആറ് പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. Content Highlights:Kerala Highcourt,Rrahna Fathima, Anticipatory Bail


from mathrubhumi.latestnews.rssfeed https://ift.tt/2RXjMLY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages