കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും ഭാര്യയേയും ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ്, ഏഷ്യാനെറ്റ് ന്യൂസില്‍ മാധ്യമപ്രവര്‍ത്തകയായ ഭാര്യ സാനിയോ മനോമി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ വച്ച് ഉച്ചയ്ക്ക് 12.30നാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുന്നവഴിയായിരുന്നു ആക്രമണം. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴി വീണ്ടും കാര്‍ തടഞ്ഞ് ആക്രമിച്ചു. [IMG]
ജൂലിയസിനും സാനിയോയ്ക്കും മൂക്കിനാണ് പരുക്കേറ്റിരിക്കുന്നത്. ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജൂലിയസ് പി. മോഹനന്റെ മകനാണെന്ന് തിരിച്ചറിഞ്ഞ് നടന്ന ആക്രമണമാണെന്നാണ് സൂചന. കാര്‍ തടഞ്ഞയുടന്‍ താക്കോല്‍ ഊരിയെടുത്ത ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
from mangalam.com https://ift.tt/2Pv479Q
via IFTTT
No comments:
Post a Comment