റാന്നി: അറസ്റ്റിലായ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ഉടൻ തിരുവല്ല കോടതിയിൽ ഹാജരാക്കും. റാന്നി പോലീസ് സ്റ്റേഷനിൽനിന്ന് അൽപ സമയത്തിനകം അവരെ കോടതിയിലേക്ക് കൊണ്ടുപോകും. ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയിലേക്ക് പോകാൻ പോലീസ് അനുമതി നൽകിയതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. മുകളിൽനിന്നുള്ള നിർദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താൻ പോലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും ശബരിമലയ്ക്ക് വിടാമെന്ന് പോലീസ് അറിയിച്ചു. ജാമ്യം കിട്ടിയ ശേഷം സന്നിധാനത്തേയ്ക്ക് പോകും. മരക്കൂട്ടത്ത് കിടന്നുറങ്ങിയ തന്നെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മലയ്ക്കു പോകാനുള്ള വിലക്ക് നീക്കിക്കിട്ടിയതിൽ സന്തോഷമുണ്ടെന്നുംവീണ്ടും മലയ്ക്ക് പോകുമെന്നും അവർ പറഞ്ഞു. റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ച ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലായിരുന്നു. ശശികലയെ ശബരിമലയിലേക്ക് കടത്തിവിടാൻ പോലീസ് സമ്മതിച്ച സാഹചര്യത്തിൽ റാന്നി പോലീസ് സ്റ്റേഷന് പുറത്ത് സമരക്കാർ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാർ സംഘടനാ നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയിൽ ഇവരുടെ നേതൃത്വത്തിൽ മുമ്പ് നടന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് കരുതൽ തടങ്കലിലാക്കിയതെന്നാണ് പോലീസ് പറയുന്നത്. Content Highlights:K P Sasikala, Sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2FtkFKM
via
IFTTT
No comments:
Post a Comment