സക്കര്‍ബര്‍ഗിന്റെ കസേരയിളകുന്നു; ഫെയ്‌സ്ബുക്ക് സിഇഓ സ്ഥാനം രാജിവെക്കണമെന്ന് നിക്ഷേപകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

സക്കര്‍ബര്‍ഗിന്റെ കസേരയിളകുന്നു; ഫെയ്‌സ്ബുക്ക് സിഇഓ സ്ഥാനം രാജിവെക്കണമെന്ന് നിക്ഷേപകര്‍

ഫെയ്സ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനം മാർക്ക് സക്കർബർഗ് ഒഴിയണമെന്ന ആവശ്യം കമ്പനിയിലെ മറ്റ് നിക്ഷേപകരിൽ നിന്നും ശക്തമാവുന്നു. കമ്പനിയ്ക്കെതിരെയുള്ള വിമർശനങ്ങളെ ചെറുക്കുന്നതിനും എതിരാളികൾക്കെതിരെ വാർത്തകൾ നൽകുന്നതിനുമായി ഫെയ്സ്ബുക്ക് ഒരു പിആർ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് സിഇഓ സ്ഥാനത്ത് നിന്നും മാർക്ക് സക്കർബർഗ് സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമായത്. വാഷിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഫൈനേഴ്സ് പബ്ലിക്ക് അഫയേഴ്സ് എന്ന പബ്ലിക്ക് റിലേഷൻസ് സ്ഥാപനത്തെയാണ് തങ്ങൾക്കനുകൂലമായ പ്രചാരണ പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഫെയ്സ്ബുക്ക് നിയമിച്ചത്. ഫെയ്സ്ബുക്കിനും സക്കർബർഗിനുമെതിരെയുള്ള വിമർശനങ്ങളെ ഡിഫൈനേഴ്സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങളെ വിമർശിച്ചു വാർത്താ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണം സക്കർബർഗ് നിഷേധിച്ചു. തങ്ങൾ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവർത്തിക്കുന്നില്ലെന്ന് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ സക്കർബർഗ് പറഞ്ഞു. ഫെയ്സ്ബുക്കിന്റെ ചെയർമാൻ സ്ഥാനവും സിഇഓ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം നിക്ഷേപകരിൽ നിന്ന് ഏറെ നാളുകളായി ഉയരുന്നുണ്ട്. കേംബ്രിജ് അനലിറ്റിക്ക വിവാദവും പിന്നാലെയുണ്ടായ ഒട്ടനവധി വിവര ചോർച്ചാ സംഭവങ്ങളും ഫെയ്സ്ബുക്കിനെതിരെ നിരവധി രാജ്യങ്ങളിലുണ്ടായ നിയമ നടപടികളും സക്കർബർഗിന്റെ നേതൃത്വം പര്യാപ്തമല്ലെന്ന വിമർശനത്തെ ശക്തിപകർന്നിട്ടുണ്ട്. Content Highlights:Facebook Investors demand resignation of CEO Mark Zuckerberg


from mathrubhumi.latestnews.rssfeed https://ift.tt/2BdqesE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages