തിരുവനന്തപുരം: മൺവിള തീപിടിത്തത്തിൽ ഫാമിലി പ്ലാസ്റ്റിക്സിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടിക്കൊരുങ്ങുന്നു. സുരക്ഷാ വീഴ്ച വരുത്തിയതിന് ഫാമിലി പ്ലാസ്റ്റിക്സിന് ബോർഡ് ഇന്ന് നോട്ടീസ് നൽകും. വ്യാഴാഴ്ച പരിശോധനയ്ക്കെത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാമിലി പ്ലാസ്റ്റിക്സിൽ വലിയ തോതിലുള്ള സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തിയിരുന്നു. അഗ്നിശമന സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലേറെ കത്തുന്ന അസംസ്കൃത വസ്തുക്കൾ ശേഖരിച്ചത് വൻതോതിൽ തീ പടരാൻ കാരണമായതായി അന്വേഷണ സംഘം വിലയിരുത്തി. ഒരു ഷിഫ്റ്റിൽ അര ടൺ അസംസ്കൃത വസ്തുക്കൾ മതിയെന്നിരിക്കെ ഒന്നര ടൺ അസംസ്കൃത വസ്തുക്കൾ ഫാക്ടറിയിലുണ്ടായിരുന്നു. ഇതിന് മുൻപുണ്ടായ തീപിടിത്തം അറിയിക്കാതിരുന്നതും സുരക്ഷാവീഴ്ചയാണെന്ന് ബോർഡ് നിരീക്ഷിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം അപകട ശേഷം അന്തരീക്ഷ വായുവിൽ വിഷാംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2CVErf4
via
IFTTT
No comments:
Post a Comment