പത്തനംതിട്ട സംഘപരിവാര്‍ ഹര്‍ത്താല്‍ പൂര്‍ണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പത്തനംതിട്ട സംഘപരിവാര്‍ ഹര്‍ത്താല്‍ പൂര്‍ണം

പത്തനംതിട്ട: ശബരിമല ദർശനത്തിന് പോയ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സംഘപരിവാർ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. ശിവദാസന്റെ മൃതദേഹം പ്ലാപ്പള്ളി നലമേഖലയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹർത്താൽ. സമാധാനപരമായാണ് ഹർത്താൽ നടക്കുന്നത്. നിലക്കലിലെ പോലീസ് നടപടിയിലാണ് ഇയാൾ കാണാതായതെന്നാണ് ഹർത്താൽ അനുകൂലികൾ ആരോപിക്കുന്നത്. അതേസമയം ആരോപണം പോലീസ് തള്ളിക്കളഞ്ഞിട്ടുണ്ട്. സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമാണ്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഹർത്താലിനോടനുബന്ധിച്ച് മാർച്ച് നടത്തുന്നുണ്ട്. പൊതു ഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. ഇത് മലയോര മേഖലകളിലേക്കും പത്തനംതിട്ടയിലെ ഉൾനാടുകളിലേക്കുമുള്ള ജനങ്ങളെ വിഷമത്തിലാക്കിയിട്ടുണ്ട്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. പൊതു നിരത്തുകൾ വിജനമാണ്. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2JxZndm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages