പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: രണ്ടു പേർ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: രണ്ടു പേർ അറസ്റ്റിൽ

അമ്പലപ്പുഴ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തു. നൂറനാട് പാറ്റൂർ മങ്ങാട് കിഴക്കതിൽ നിജു(അപ്പു-23), കൊല്ലം കാവനാട് ഒറ്റപ്ലാക്കൽ തെക്കേതിൽ വിപിൻ രാജു(30) എന്നിവരെയാണ് എസ്.ഐ. എം.അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വണ്ടാനം സ്വദേശിയായ പതിനഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:- പ്രതിയായ നിജു പെൺകുട്ടിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാഗ്ദാനം നൽകി. പിന്നീട്, വിപിൻരാജുവുമായി ചേർന്ന് ഏതാനും ദിവസം മുമ്പ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഒളിവിൽപോയ പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Content Highlight : Two arrested for kidnapped and raped 15 years old girl In Alappuzha


from mathrubhumi.latestnews.rssfeed https://ift.tt/2qpQUQA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages