മണ്‍വിള അഗ്നിബാധ; കമ്പനി ഉടമകള്‍ക്കെതിരെ മലിനീകരണനിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മണ്‍വിള അഗ്നിബാധ; കമ്പനി ഉടമകള്‍ക്കെതിരെ മലിനീകരണനിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച മണ്‍വിള അഗ്നിബാധയില്‍ കമ്പനി ഉടമകള്‍ക്കെതിരെ മലിനീകരണനിയന്ത്രണ ബോര്‍ഡ്. സുരക്ഷാ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ബോര്‍ഡ് നോട്ടീസ് അയക്കും.

അഗ്നിബാധയെത്തുടര്‍ന്ന് പരിശോധിക്കാനെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഫാമിലി പ്ലാസ്റ്റിക്‌സില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.

അഗ്നിശമന സംവിധാനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലേറെ കത്തുന്ന അസംസ്‌കൃത വസ്തുക്കള്‍ ശേഖരിച്ചത് ആഗ്നി പടരുന്നതിന് കാരണമായെന്ന് അന്വേഷണസംഘം കണ്ടെത്തി. ഒരു ഷിഫ്റ്റില്‍ അര ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ മതിയെന്നിരിക്കെ ഒന്നര ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ ഫാക്ടറിയിലുണ്ടായിരുന്നു. ഇതിന് പുറമെ, നേരത്തെയുണ്ടായ തീപിടുത്തത്തെക്കുറിച്ച് അറിയിക്കാതിരുന്നതും സുരക്ഷാവീഴ്ചയാണെന്ന് ബോര്‍ഡ് നിരീക്ഷിച്ചു.

അതേസമയം, തീപിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ വിഷാംശമില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി. ഹൈഡ്രോ കാര്‍ബണിന്റെ അളവ് മാത്രമാണ് കൂടുതലുള്ളത്. ഇത് ആശങ്കപ്പെടേണ്ട അളവില്‍ ഇല്ലെന്നും ബോര്‍ഡിന്റെ പ്രാഥമികപരിശോധനയില്‍ കണ്ടെത്തി.



from mangalam.com https://ift.tt/2ql3L6S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages