ന്യുഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ഉള്‍പ്പെടെ നാലു ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വാദം നടക്കുന്ന തീയതി ജനുവരിയില്‍ നിശ്ചയിക്കാമെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, ബോഫോഴ്‌സ് കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന നടപടിയും സുപ്രീം കോടതിയില്‍ നിന്നുണ്ടായി. കേസില്‍ ഹിന്ദുജ സഹോദരന്മാരെ വെറുതെ വിട്ട ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. അപ്പീല്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് നടപടി. 12 വര്‍ഷം കഴിഞ്ഞ് അപ്പീല്‍ സമര്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസില്‍ നാല് ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. പിണറായി വിജയന്‍ അടക്കം പ്രതിപ്പട്ടികയില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി സി.ബി.ഐ സമര്‍പ്പിച്ച അപ്പീല്‍ ആയിരുന്നു ഇതില്‍ പ്രധാനം. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടെന്ന് പിണറായിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാണമെന്ന് ആവശ്യപ്പെട്ട് മറ്റു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയും മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് കോടതി ഫയലില്‍ സ്വീകരിച്ചത്.
ഹര്‍ജികളില്‍ എന്നത്തേക്ക് വാദം കേള്‍ക്കണമെന്ന് ജനുവരിയില്‍ തീരുമാനിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലാവ്‌ലിന്‍ വിഷയം വീണ്ടും സജീവമായേക്കും
from mangalam.com https://ift.tt/2QdcFhX
via IFTTT
No comments:
Post a Comment