കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് സുകുമാരന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി : ശബരിമലയിലെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനായി സമരം നടത്തിയതിന്റെ പേരില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി എന്‍.എസ്.എസിന്റെ കരയോഗ മന്ദിരങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതിരെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്. കളി എന്‍.എസ്.എസിനോട് വേണ്ടെന്നും ഇതിന്റെയൊക്കെ പിന്നില്‍ കളിക്കുന്നത് ആരാണെന്ന് വ്യക്തമായി അറിയാമെന്നും സമുദായാംഗങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് ദേവസ്വം നിയമനങ്ങളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഒരു വര്‍ഷമായി നിലനില്‍ക്കുന്നുണ്ട്. ഇതിന് പ്രത്യേക ചട്ടം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇപ്പോള്‍ 32 ശതമാനം സംവരണമുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ/ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം 40 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തിരിക്കുന്നതെന്നും ഇത് ദുരുദ്ദേശപരമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. സംവരണത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2qo6yMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages