സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍

സ്വാമി സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ അക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇയാളെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഫോണ്‍കോളുകളുടെ ലിസ്റ്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്യേഷണങ്ങളെ തുടര്‍ന്നുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറയുന്നു.

ശബരിമല യുവതി പ്രവേശന വിധിയെ അനുകൂലിച്ച് സംസാരിച്ചതിനു പിന്നാലെയാണ് സ്വാമി സന്ദിപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനുനേരെ അക്രമമുണ്ടായത്. പുലര്‍ച്ചെയോടെ ബൈക്കിലെത്തിയ അക്രമികള്‍ കാറിനു തീയിടുകയായിരുന്നു. ആശ്രമത്തിനു മുന്നില്‍ റീത്തും വച്ചാണ് അക്രമകാരികള്‍ കടന്നത. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ആശ്രമത്തിലുള്ളവര്‍ അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് തീയണച്ചത്. അക്രമങ്ങള്‍ക്കു പിന്നില്‍ രാഹുല്‍ ഈശ്വറും തന്ത്രി കുംടുംബവുമാണെന്ന് സന്ദീപാന ഗിരി ആരോപിച്ചിരുന്നു.



from mangalam.com https://ift.tt/2Qa2uuI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages