തിരുവനന്തപുരം : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി ഈ മാസം 15 വരെ പുതുതായി പേരു ചേര്‍ക്കാന്‍ അവസരം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. പുതിയ താമസസ്ഥലത്ത് പേരുചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരം ലഭിക്കും.
2018 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതുതായി പട്ടികയില്‍ പേരുചേര്‍ക്കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണല്‍ പോര്‍ട്ടലായ വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്.
ഇതിനിടെ, ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുറ്റമറ്റ രീതിയിലുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കരട് വോട്ടര്‍ പട്ടിക ഒന്നിന് പ്രസിദ്ധീകരിക്കും. നവംബര്‍ 15 വരെ പരാതികളും തടസങ്ങളും ബോധിപ്പിക്കാം. ഡിസംബര്‍ പത്തിനുള്ളില്‍ തിരുത്തലുകള്‍ വരുത്തി ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
from mangalam.com https://ift.tt/2qpd31v
via IFTTT
No comments:
Post a Comment