ന്യൂഡൽഹി: മീ ടൂ ആരോപണത്തിൽ കുരുങ്ങി രാജിവെച്ച മുൻ കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പീഡന ആരോപണവുമായി മാധ്യമപ്രവർത്തക രംഗത്ത്. അമേരിക്കയിൽ മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്ന പല്ലവി ഗൊഗോയ് ആണ് എം.ജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നാഷണൽ പബ്ലിക് റേഡിയോയിലാണ് പല്ലവി ജോലി ചെയ്യുന്നത്. 10 വർഷം മുമ്പ് എം.ജെ. അക്ബറിനൊപ്പം ഏഷ്യൻ ഏജിൽ പല്ലവി ജോലി ചെയ്തിരുന്നു. അക്ബർ എഡിറ്റർ ഇൻ ചീഫായി ജോലി ചെയ്യുന്ന സമയത്താണ് താൻ ഏഷ്യൻ ഏജിൽ ജോലിയിൽ പ്രവേശിക്കുന്നതെന്ന് പല്ലവി പറയുന്നു. അക്ബറിന്റെ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താൻ ആകൃഷ്ടയായിയെന്നും മാധ്യമപ്രവർത്തനം കൂടുതൽ പഠിക്കുന്നതിനുവേണ്ടി വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾ താൻ സഹിച്ചിരുന്നതായും പല്ലവി പറയുന്നു. എഡിറ്റർ ചുമതല ലഭിച്ചെങ്കിലും വാർത്തയ്ക്ക് വേണ്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വില തനിക്ക് നൽകേണ്ടി വന്നുവെന്ന് പല്ലവി പറയുന്നു. Those before me have given me the courage to reach into the recesses of my mind and confront the monster that I escaped from decades ago. Together, our voices tell a different truth @TushitaPatel @SuparnaSharma @priyaramani @ghazalawahab My story https://t.co/DG5dT7TEUU — Pallavi Gogoi (@pgogoi) November 1, 2018 തന്റെ ചുമതലയിലുള്ള പേജിനായി നടത്തിയ പരിശ്രമത്തെ അന്ന് എം.ജെ. അക്ബർ പ്രശംസിക്കുകയും പെട്ടന്ന് തന്നെ കടന്ന് പിടിച്ച് ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു. അക്ബറിനെ തള്ളിമാറ്റി അപമാനഭാരത്താൽ താൻ ഇറങ്ങിയോടുകയായിരുന്നു. കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അക്ബറിൽ നിന്ന് കൂടുതൽ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബർ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്. എന്നാൽ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബർ ശ്രമിച്ചത്. എതിർക്കാൻ ശ്രമിച്ച തന്റെ മുഖം അക്ബർ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താൻ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു. പിന്നാലെ തന്നെ ജയ്പുരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താൻ എതിർത്തെങ്കിലും അയാൾ തന്നേക്കാൾ കരുത്തനായിരുന്നുവെന്ന് പല്ലവി വിശദമാക്കുന്നു. വാക്കുകൾകൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങൾ പിന്നീടും തുടർന്നുവെന്നും പല്ലവി പറയുന്നു. ഇപ്പോൾ ഇത് പറയുന്നത് സത്യം തുറന്നുപറയാൻ മുന്നോട്ടുവന്നവർക്കുള്ള പിന്തുണയായിട്ടാണെന്ന് പല്ലവി പറയുന്നു. കൗമാരക്കാരായ തന്റെ മക്കൾ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് പറയുന്നതെന്നും പല്ലവി വ്യക്തമാക്കുന്നു. നിലവിൽ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്ബർ മാനനഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരുന്നു. നിയസ്ഥാപനമായ കരൺജവാല അൻഡ് കമ്പനിയാണ് അക്ബറിന് വേണ്ടി കേസ് നടത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/2CUohmg
via
IFTTT
No comments:
Post a Comment