ഓഫീസ് ആക്രമണം, കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് സുകുമാരന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

ഓഫീസ് ആക്രമണം, കളി എന്‍.എസ്.എസിനോട് വേണ്ടെന്ന് സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി: എൻ.എസ്.എസ് ഓഫീസുകൾക്കുനേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷമായ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിനോട് കളിവേണ്ട. ശബരിമല വിഷയത്തിൽ സമാധാനപരമായ പ്രതിഷേധം നടത്തുന്ന എൻഎസ്എസിന്റെ മൂന്ന് ഓഫീസുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ശക്തമായ പ്രതികരണം ഉള്ളത്. കഴിഞ്ഞ കുറച്ച് ദിവങ്ങളായി മൂന്നിടത്ത് എൻ.എസ്.എസിന്റെ മൂന്ന് കരയോഗങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇക്കാര്യത്തിൽ ആരാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് അറിയാമെന്ന് പറയുന്നുണ്ടെങ്കിലും ആരേയും വാർത്താക്കുറിപ്പിൽ വ്യക്തമായി സൂചിപ്പിട്ടില്ല. അതേസമയം തന്നെ സർക്കാരിനെതിരെ രൂക്ഷമായ പ്രതികരണവുണ്ട്. ഹിന്ദുക്കൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ദേവസ്വം നിയമനത്തിലെ പിന്നോക്കക്കാർക്കുണ്ടായിരുന്ന സംവരണം 32 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്തിയതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു. ഹിന്ദുവിഭാഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സർക്കാർ നീക്കമെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ഇതിൽ പറയുന്നു. സമാധാനപരമായി സമരം ചെയ്യുന്ന എൻഎസ്എസിന്റെ ഓഫീസുകൾ അക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇക്കളി എൻ.എസ്.എസിനോട് വേണ്ട. അതിനെ എതിർക്കാനുള്ള ശക്തിയും സംഘടനാശേഷിയും എൻ.എസ്.എസിനുണ്ടെന്ന കാര്യം അക്രമികൾ ഓർക്കുന്നത് നല്ലതാണെന്ന ഓർമപ്പെടുത്തലോടെയാണ് വാർത്താക്കുറിപ്പ് അവസാനിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2F7Gb7A
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages