പാലക്കാട്: അട്ടപ്പാടി മേഖലയിൽ ശബരിമല യുവതീ പ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. അഞ്ച് തരം പോസ്റ്ററുകളാണ് അട്ടപ്പാടി ചുരം മേഖലയിലെ ആനമൂളി ഭാഗത്ത് പ്രത്യക്ഷപ്പെട്ടത്. ശബരിമലയിൽ പ്രവേശിക്കുന്ന സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റ് ശക്തികളെ എതിർക്കുക, പുരുഷാധിപത്യത്തെ പോരാടി ജയിക്കുക എന്നിങ്ങനെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് മാസം മുൻപ് അട്ടപ്പാടിയിലെ മാവോയിസ്റ്റ് നേതാവ് ഡാനിഷിനെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് മേഖലയിൽ മാവോയിസ്റ്റ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. സ്ത്രീ പ്രവേശന വിഷയത്തിന് പുറമെ സർക്കാരിനെതിരായ മുദ്രാവാക്യങ്ങളുമുണ്ട്. ജയിൽപ്പുള്ളികളായ മാവോവാദികളെ മോചിപ്പിക്കുക, ഫാസിസ്റ്റ് നിലപാടുകൾ സർക്കാർ തിരുത്തുക എന്നീ ആവശ്യങ്ങളും പോസ്റ്റുകളിൽ കാണാം.
from mathrubhumi.latestnews.rssfeed https://ift.tt/2P49Pzb
via
IFTTT
No comments:
Post a Comment