പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി പോലീസ്. അയ്യപ്പഭക്തന്റെ മരണം പോലീസ് ലാത്തിചാർജ്ജിനെ തുടർന്നാണ് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പന്തളം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും ശബരിമല ദർശനത്തിനുപോയ ശിവദാസൻ എന്ന അയ്യപ്പഭക്തനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ മൃതദേഹം ളാഹയ്ക്കും പ്ലാപ്പള്ളിയ്ക്കും ഇടയിൽ വെച്ചു കണ്ടെത്തിയിരുന്നു. എന്നാൽ അയ്യപ്പഭക്തനെ കാണാതായി എന്ന വാർത്തകൾ പുറത്തുവന്നതോടുകൂടി ശബരിമല സ്ത്രീപ്രവേശനുമായി ബന്ധപ്പെട്ട് നിലയ്ക്കൽ ഉണ്ടായ പോലീസ് നടപടിയുമായി ഇതിനെ ബന്ധിപ്പിച്ച് സോഷ്യൽ മീഡിയകൾ വഴി പോലീസിനെ പ്രതികൂട്ടിൽ നിർത്തി വാർത്തകൾ പ്രചരിച്ചുതുടങ്ങി. അയ്യപ്പ ഭക്തൻ മരിച്ചത് പോലീസ് നടപടിയെ തുടർന്നാണെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ടയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെ അയ്യപ്പ ഭക്തന്റെ മരണവുമായി ബന്ധപ്പെട്ടുള്ളത് വ്യാജവാർത്തകളാണെന്ന് വ്യക്തമാക്കി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി രംഗത്തെത്തി. പത്തനംതിട്ട ജില്ലാപോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ സംഭവത്തെക്കുറിച്ചു വിശദീകരിച്ചും കർശനമായ നടപടിയെടുക്കുമെന്നു മുന്നറിയിപ്പുനൽകിയും ജില്ലാപോലീസ് മേധാവി വീഡിയോ പോസ്റ്റു ചെയ്യുകയും ചെയ്തു. ഇതിനു പുറമെ കേരളാപോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വിശദീകരണക്കുറിപ്പും ഇറക്കിയിട്ടുണ്ട്. നിലയ്ക്കലെ പോലീസ് നടപടി അവസാനിച്ചത് 17ാം തിയ്യതിയാണ്. മൃതദേഹവും വാഹനവും കണ്ടെത്തിയത് ളാഹയിലാണെന്നും 19ന് ശബരിമല ദർശനം കഴിഞ്ഞശേഷം ഇയാൾ വീട്ടിലേക്ക് വിളിച്ചിരുന്നതായും ഇതിനുശേഷം രണ്ടുദിവസം കഴിഞ്ഞാണ് മരണം സംഭവിച്ചതെന്ന് ഇതിലൂടെ വ്യക്തമാണെന്നും പോലീസ് പറയുന്നു. പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നിലയ്ക്കലിൽ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാർത്ത നിലക്കലിൽ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്. ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടിൽ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ MAN MISSING ന് കേസ് രെജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. പത്തനംതിട്ട - നിലക്കൽ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലിൽ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികൾക്കെതിരെ പൊലീസ് നടപടി മുഴുവൻ നടന്നത് നിലക്കൽ- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കൽ - പമ്പ റൂട്ടിൽ നടന്ന പ്രശ്നത്തിൽ എങ്ങനെയാണ് ളാഹയിൽ ഒരാൾ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്. മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കിൽ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളത്. വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇറക്കിയ വിശദീകരണക്കുറിപ്പ് അയ്യപ്പഭക്തന്റെ കൊലപാതകം; പിണറായി പോലീസ് വകുപ്പ് ഒഴിയണം - ബിജെപി Content Highlight: fake news behind missing of ayyappa devotein sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2EVDFkU
via
IFTTT
No comments:
Post a Comment