മ്യൂച്വല്‍ ഫണ്ട് ഡയറക്ട് പ്ലാനുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചുതുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

മ്യൂച്വല്‍ ഫണ്ട് ഡയറക്ട് പ്ലാനുകളുടെ നിരക്കുകള്‍ വീണ്ടും കുറച്ചുതുടങ്ങി

മുംബൈ: മ്യൂച്വൽ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കുവർക്ക് സന്തോഷിക്കാൻ വകയുണ്ട്. ഡയറക്ട് പ്ലാനുകളിൽ നിലവിലുള്ള ചാർജുകളിൽനിന്ന് വീണ്ടും ഫണ്ട് കമ്പനികൾ 70 ശതമാനത്തോളം കുറവ് വരുത്തിയിരിക്കുന്നു. ഈഡൽവൈസ് മ്യൂച്വൽ ഫണ്ടും മിറ അസെറ്റ് മാനേജുമെന്റുമാണ് ആദ്യമായി ചെലവ് അനുപാതം കുറച്ചത്. ഈഡൽവൈസ് മ്യൂച്വൽ ഫണ്ടിന്റെ ഡൈനാമിക് ബോണ്ട് ഫണ്ടിന്റെ നിരക്ക് 0.6ശതമാനത്തിൽനിന്ന് 0.28ശതമാനമായാണ് കുറച്ചത്. മിഡ് ക്യാപ് ഫണ്ടിന്റെ ചെലവ് 0.91 ശതമാനത്തിൽനിന്ന് 0.65ശതമാനമായും ബാലൻസ്ഡ് അഡ്വാന്റേജ് ഫണ്ടിന്റേത് 1.10ശതമാനത്തിൽനിന്ന് 0.55ശതമാനമായും മൾട്ടി ക്യാപ് ഫണ്ടിന്റേത് 1.16 ശതമാനത്തിൽനിന്ന് 0.65ശതമാനമായുമായി കുറച്ചു. മിറ അസെറ്റ് മാനേജുമെന്റിന്റെ മികച്ച ഫണ്ടായ ഇന്ത്യ ഇക്വിറ്റി ഫണ്ടിന്റെ റേഷ്യോ 1.09 ശതമാനത്തിൽനിന്ന് 0.64ശതമാനമായും ഏമേർജിങ് ബ്ലുചിപ്പിന്റേത് 1.44ൽനിന്ന് 0.71ശതമാനമായും ടാക്സ് സേവറിന്റേത് 1.19ശതമാനത്തിൽനിന്ന് 0.34 ശതമാനമായുമാണ് കുറച്ചത്. ഡയറക്ട് പ്ലാനുകളുടെ ചാർജുകളിൽ വിവിധ ഇനത്തിലായി ഈടാക്കുന്ന തുക നിശ്ചിത ശതമാനത്തിൽ കൂടരുതെന്ന് മാർക്കറ്റ് റെഗുലേറ്ററായ സെബി നിർദേശിച്ചിരുന്നു. ഒക്ടോബർ 22നാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തുവന്നത്. വൈകാതെ കൂടുതൽ ഫണ്ട് ഹൗസുകൽ നിരക്കുകുറയ്ക്കലുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2AGCMIG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages