കൊച്ചി: ദീപാവലി കടന്നുവരുന്ന ഈ രാവിലെങ്കിലും സമനില തെറ്റിയില്ലെങ്കിൽ ഉറപ്പിച്ചോളൂ, ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും സമനില ശരിക്കും തെറ്റും. ഐ.എസ്.എല്ലിൽ തുടർച്ചയായ നാല് സമനിലകളിൽ കുരുങ്ങി വിയർക്കുന്ന ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിലെ നിർണായക മത്സരത്തിൽ കരുത്തരായ ബെംഗളൂരു എഫ്.സി.ക്ക് മുന്നിലെത്തുമ്പോൾ പ്രാർത്ഥന ഒന്നുമാത്രം... ഇന്നെങ്കിലും സമനില തെറ്റേണമേ! കഴിഞ്ഞ അഞ്ച് കളികളിൽ ഒരു ജയവും നാലു സമനിലയുമായി ഏഴു പോയിന്റോടെയാണ് ബ്ലാസ്റ്റേഴ്സ് വരുന്നതെങ്കിൽ നാലു കളികളിൽ മൂന്ന് ജയവും ഒരു സമനിലയുമടക്കം പത്തു പോയിന്റോടെയാണ് ബെംഗളൂരു എഫ്.സി. എത്തുന്നത്. കൊച്ചി ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രി ഏഴരയ്ക്കാണ് കിക്കോഫ്. ജയിക്കാൻ കഴിയാത്തവർ ഈ ടീമിനെ തോൽപ്പിക്കാൻ വലിയ പ്രയാസമാണ്...- എതിരാളികളെല്ലാം ബ്ലാസ്റ്റേഴ്സിന് അങ്ങനെയൊരു മേൽവിലാസം നൽകുമ്പോഴും ജയിക്കാൻ കഴിയാത്തതിന്റെ നിരാശയിലാണ് മഞ്ഞപ്പട. കൊച്ചിയിലെ കഴിഞ്ഞ കളികളിൽ മുംബൈക്കെതിരേയും ഡൽഹിക്കെതിരേയും ജയം ഉറപ്പായ മത്സരം അവസാന നിമിഷങ്ങളിലെ അശ്രദ്ധയിലാണ് ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചത്. ഏറ്റവുമൊടുവിൽ പുണെയ്ക്കെതിരേ അവരുടെ മണ്ണിൽ നടന്ന മത്സരത്തിൽ മോശം റഫറിയിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വില്ലനായപ്പോഴും ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് സമനില എന്ന നിരാശ തന്നെയായിരുന്നു. ജയിക്കാവുന്ന മത്സരങ്ങൾ അവസാന നിമിഷം കൈവിട്ടുകളയുന്ന രീതിക്ക് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കോച്ച് ഡേവിഡ് ജെയിംസ് മഞ്ഞപ്പടയെ ഒരുക്കുന്നത്. ബെംഗളൂരുവിനെ പോലുള്ള നമ്പർ വൺ ടീമിനെതിരേ ജയം നേടിയാൽ അത് ബ്ലാസ്റ്റേഴ്സിന് സമ്മാനിക്കുന്ന ഊർജത്തെക്കുറിച്ചും ജെയിംസ് ബോധവാനാണ്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ ഫോട്ടോ: ബി മുരളികൃഷ്ണൻ ഗോളുകൾ വേണം ഓരോ മത്സരത്തിലും വ്യത്യസ്തമായ ലൈനപ്പ് പരീക്ഷിക്കുന്ന കോച്ച് ബെംഗളൂരുവിനെതിരേ ഗോളടിക്കാൻ കഴിയുന്ന ആക്രമണ സജ്ജമായ ടീമിനെയാകും വിന്യസിക്കുകയെന്നാണ് കരുതേണ്ടത്. സ്ലൊവേനിയൻ താരം മതേജ് പോപ്ലാറ്റ്നിക്കും സെർബിയൻ താരം സ്ലാവിസ സ്റ്റോയ്നോവിക്കും അടങ്ങിയ ആക്രമണ നിര തന്നെയാകും ബെംഗളൂരുവിനെതിരേ ജെയിംസിന്റെ വജ്രായുധം. ഡൽഹിക്കെതിരേയും ജംഷേദ്പുരിനെതിരേയും ഗോളുകൾ നേടിയ മലയാളി താരം സി.കെ. വിനീതിനെ ആദ്യ ഇലവനിൽ വേണോ, അതോ പകരക്കാരനായി ഉപയോഗപ്പെടുത്തണോ എന്നതിൽ മാത്രമാകും ജെയിംസിന് അല്പം സംശയമുണ്ടാകുന്നത്. മധ്യനിരയിൽ പ്രസരിപ്പാർന്ന കളി കെട്ടഴിക്കുന്ന മലയാളി താരം സഹൽ അബ്ദുൽ സമദും യുവ താരങ്ങളായ സെമിലെൻ ദംഗലും നർസാരിയും ആദ്യ ഇലവനിലുണ്ടാകും. പ്രതിരോധത്തിൽ ക്യാപ്റ്റൻ സന്ദേശ് ജിംഗാനൊപ്പം മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനിൽ ഇറങ്ങുമോ എന്നതിൽ മാത്രമാണ് ഉത്തരം കിട്ടാനുള്ളത്. സെർബിയൻ താരം നെമാൻജ പെസിച്ചും ഇന്ത്യൻ താരം ലാൽറുവാത്താരയും പ്രതിരോധത്തിൽ ആദ്യ ഇലവനിൽ കളിക്കുമ്പോൾ ഫ്രഞ്ച് താരം സിറിൾ കാലിയുടെ കാര്യത്തിലും സംശയങ്ങൾ ബാക്കിയുണ്ട്. ബെംഗളൂരു ഫോമിലാണ് ഇന്ത്യൻ ഫുട്ബോളിലെ പ്രൊഫഷണൽ സമീപനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായ ബെംഗളൂരു ആ മികവ് തുടർക്കഥയാക്കാനാണ് കൊച്ചിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ കൊൽക്കത്തയെ 2-1 ന് കീഴടക്കിയ ബെംഗളൂരുവിന് ഇന്ന് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാനായാൽ പോയിന്റ് നിലയിൽ ഒന്നാമതെത്താം. ക്യാപ്റ്റൻ സുനിൽ ഛേത്രിയും വെനസ്വേല താരം മിക്കുവും അടങ്ങുന്ന ആക്രമണ നിര തന്നെയാണ് ബെംഗളൂരുവിന്റെ കരുത്ത്. Content Highlights: Kerala Blasters vs Bengalur FC ISL 2018
from mathrubhumi.latestnews.rssfeed https://ift.tt/2F6igFL
via
IFTTT
No comments:
Post a Comment