പാലക്കാട്: ബി.ജെ.പി നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരേയുള്ള അവിശ്വാസപ്രമേയം ചർച്ചയ്ക്ക് വരുന്നതിന് തൊട്ടുമുമ്പ് കോൺഗ്രസ് കൗൺസിലർ രാജിവെച്ചു. കോൺഗ്രസ് കൗൺസിലർ വി.ശരവണനാണ് തിങ്കളാഴ്ച രാവിലെ രാജിക്കത്ത് കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി. സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്. 52 അംഗ നഗരസഭാ കൗൺസിലിൽ 24 അംഗങ്ങളാണ് ബി.ജെ.പി.ക്ക്. 17 അംഗങ്ങളുള്ള യു.ഡി.എഫും ഒരു അംഗമുള്ള വെൽഫെയർ പാർട്ടിയും ഒപ്പിട്ടതാണ് അവിശ്വാസപ്രമേയം. ഇവർക്കൊപ്പം ഒമ്പത് കൗൺസിലർമാരുള്ള സി.പി.എം. പ്രമേയത്തെ പിന്തുണച്ചാൽ 24-നെതിരേ 27 വോട്ടിന് അവിശ്വാസം പാസാവുമെന്നായിരുന്നു ധാരണ. കോൺഗ്രസും മുസ്ലിം ലീഗും അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നു.യു.ഡി.എഫ്. കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാൻ സി.പി.എം. തീരുമാനിച്ചിരുന്നു. അധികാരത്തിൽ വന്ന നാൾമുതൽ നഗരസഭാകൗൺസിലിൽ ഭൂരിപക്ഷമില്ലെങ്കിലും ഭരണം മൂന്നുവർഷം പൂർത്തിയാവുമ്പോഴാണ് അവിശ്വാസം വരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2OqI3ru
via
IFTTT
No comments:
Post a Comment