മുംബൈ: താരങ്ങളോടുള്ള ആരാധന അതിരു കടക്കുന്ന അവസരങ്ങൾ നിരവധി തവണ കണ്ടതാണ്. അത്തരത്തിൽ അതിരു കടന്ന ആരാധനയ്ക്കാണ് ബോളിവുഡ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബോളിവുഡിൻ കിങ് ഖാൻ ഷാരൂഖിന്റെ ആരാധകനാണ് തന്റെ പ്രിയ താരത്തെ കാണാൻ സാധിക്കാതിരുന്നതിൽ മനം നൊന്ത് സ്വയം കഴുത്തറുത്തത്. ധാരാവിയിൽ താമസക്കാരനായ മുഹമ്മദ് സലീം എന്ന ഇരുപത്തിയാറുകാരനാണ് കടുംകൈ ചെയ്തത്. ഷാരൂഖിന്റെ 53-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ദിനത്തിൽ ആരാധകരെ കാണാൻ ഷാരൂഖ് തന്റെ വസതിയായ മന്നത്തിന് മുന്നിൽ എത്തിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് താരത്തെ കാണാൻ മന്നത്തിന് മുന്നിൽ തടിച്ചുകൂടിയത്. സലീമും ഷാരൂഖിനെ കാണാൻ മന്നത്തിന് മുന്നിൽ എത്തിയിരുന്നു. മൂന്ന് മണിക്കൂറോളം കാത്തുനിന്നിട്ടും ഷാരൂഖിനെ കാണാൻ സാധിക്കാതിരുന്നതിൽ മനംനൊന്താണ് സലീം കടും കൈ ചെയ്തതെന്ന് ബാന്ദ്ര സ്റ്റേഷൻ എസ്.ഐ. അറിയിച്ചു. ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ബാബാ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവാവ് സുഖപ്പെട്ട് വരുന്നതായാണ് റിപ്പോർട്ടുകൾ. Content Highlights :Man Slashes Himself Outside Shah Rukh Khans Residence sharukh khan birthday celebrations
from mathrubhumi.latestnews.rssfeed https://ift.tt/2AMl6eQ
via
IFTTT
No comments:
Post a Comment