പമ്പ: മാധ്യമപ്രവർത്തകരെ സന്നിധാനത്തേക്ക് കടത്തിവിടാൻ ആരംഭിച്ചു. മാധ്യമങ്ങളുടെ ആദ്യസംഘം ഒമ്പതുമണിയോടെ പുറപ്പെട്ടു. പോലീസ് സുരക്ഷ ഒരുക്കിയതിനു ശേഷമാണ് മാധ്യമപ്രവർത്തകർ കടന്നുപോയത്. പരിശോധനയ്ക്കു ശേഷമാണ് ഇവരെ കടത്തിവിട്ടത്. ശനിയാഴ്ച മുതലാണ് ശബരിമലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. തന്ത്രി കണ്ഠരര് രാജീവരും ഒമ്പതുമണിയോടെ പമ്പയിലെത്തി. ഒന്നും പ്രതികരിക്കാനില്ലെന്ന് തന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പമ്പയിലെത്തിയ തന്ത്രി കണ്ഠര് രാജീവര്, കടന്നുപൊയ്ക്കോട്ടെയെന്ന് പോലീസിനോട് ചോദിക്കുന്നു.ഫോട്ടോ: കെ ആർ പ്രഹ്ലാദൻ തന്ത്രി കണ്ഠര് രാജീവര് കടന്നുപോകുന്നു. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ content highlights:media enters sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2F1BFaX
via
IFTTT
No comments:
Post a Comment