ഫറൂഖാബാദ്: ക്ലിനിക്കിൽ സഹപ്രവർത്തകയായി ജോലിചെയ്യുന്ന യുവതിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ ഡോക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ ബുധനാഴ്ച്ചയാണ് സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വ്യാജ ഡോക്ടറായ വിനോദ് കുഷ്വഹ് കാജുരിയ നാഗ്ലയിലുള്ളയുവതിയുടെ വീട്ടിലെത്തി ഇവരുടെ മകളെ കൂട്ടികൊണ്ട് ക്ലിനിക്കിലേക്ക് പോയശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് തുടർന്നു. സംഭവം പുറത്തായതോടെഡോക്ടർ ഒളിവിലാണ്. പ്രതിയ്ക്കായി അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് വ്യക്തമാക്കി. പെൺകുട്ടിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. Content Highlight: Case Against Quack For Raping Minor Girl At Clinic
from mathrubhumi.latestnews.rssfeed https://ift.tt/2z3GKtQ
via
IFTTT
No comments:
Post a Comment