നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ ഭാര്യ ഉപവാസത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ ഭാര്യ ഉപവാസത്തിന്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ ഉപവാസ സമരത്തിന്. സനൽ കൊല്ലപ്പെട്ട സ്ഥത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് നാലുവരെ ഉപവാസമിരിക്കുകയും പ്രാർഥിക്കുകയും ചെയ്യുമെന്ന് സനൽകുമാറിന്റെ ഭാര്യ വിജി പറഞ്ഞു. നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായാണ് ഉപവാസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വാക്കുതർക്കത്തിനിടെ ഡി വൈ എസ് പി ഹരികുമാർ പിടിച്ചു തള്ളിയ സനൽകുമാർ വാഹനമിടിച്ചു മരിച്ചത്. തുടർന്ന് ഹരികുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഹരികുമാറും ഇയാളുടെ സുഹൃത്ത് ബിനുവും ഒളിവിലാണ്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഡി വൈ എസ് പി ഉൾപ്പെട്ട കേസ് ആയതിനാൽ, ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് നേരിട്ട് അന്വേഷിക്കണമെന്ന് സനലിന്റെ കുടുംബം ആവശ്യം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് ഐ ജി എസ് ശ്രീജിത്തിന് കേസിന്റെ നേരിട്ടുള്ള അന്വേഷണച്ചുമതല നൽകിയിട്ടുണ്ട്. content highlights:neyyattinkara murder, sanalkumars wife will stage hunger protest on tuesday


from mathrubhumi.latestnews.rssfeed https://ift.tt/2T5aOhe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages