തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ സംഘപരിവാർ സംഘടനകൾ ശബരിമലയിൽ വലിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്ത്രീ പ്രവേശനം ഉണ്ടായാൽ തടയാൻ സ്ത്രീകളെ തന്നെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 50 വയസ്സ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള 30 വനിതാ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കാനാണ് ആലോചന. ഇവരെല്ലാം ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലിൽ എത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇന്ന് വൈകുന്നേരത്തോടെ ഇവരെ സന്നിധാനത്ത് വിന്യസിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് നടക്കുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്ത് പ്രവേശിപ്പിക്കുക. ഒരു ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും ഏത് തരത്തിലുള്ള പ്രശ്നങ്ങളേയും നേരിടാനുള്ള സജ്ജീകരണത്തിലാണ് പോലീസ്. നേരത്തെ പ്രതിഷേധക്കാർക്ക് നിലയ്ക്കലും പരിസരത്തും തമ്പടിക്കാൻ അവസരമൊരുക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന വിലയിരുത്തലിലാണ് പോലീസ്. ഇത് കാരണമാണ് മുൻകൂട്ടി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അട്ടത്തോട് നിവാസികളെയും പമ്പയിൽ നിർമാണ പ്രവർത്തിനുള്ളവരെയും മാത്രമേ നിലയ്ക്കൽ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ. മാധ്യമപ്രവർത്തകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയ പോലീസ് നിലയ്ക്കലിന് രണ്ടു കിലോ മീറ്റർ മുമ്പ് മാധ്യമപ്രവർത്തകരെ തടഞ്ഞു. ഇവിടെ പോലീസ് ബാരിക്കേഡും കാവലും ഏർപ്പെടുത്തി. ഇതാദ്യമായാണ് നിലയ്ക്കൽമുതൽ സന്നിധാനംവരെ മാധ്യമവിലക്ക് ഏർപ്പെടുത്തുന്നത്. കമാന്റോകൾ ഉൾപ്പടെ 1200 പോലീസുകാരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2DkseBK
via
IFTTT
No comments:
Post a Comment