ശബരിമലയിലെ മാധ്യമ വിലക്ക്: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ശബരിമലയിലെ മാധ്യമ വിലക്ക്: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി രംഗത്ത്. സർക്കാർ ഒത്തുകളിക്കുകയാണ്. സർക്കാരിന്റെ രഹസ്യ അജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മൻചാണ്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒരു പാർട്ടി പാർട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേൽപ്പിക്കുകയല്ല ചെയ്യേണ്ടത്. ഇത്തരത്തിൽ മുന്നോട്ട് പോയാൽ സർക്കാർ വലിയ വില നൽകേണ്ടി വരും. അടിയന്തരാവസ്ഥ കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടിയായിരുന്നില്ല. പൊതു പ്രവർത്തകരും ഭരണസംവിധാനങ്ങളും എപ്പോഴും വിമർശനങ്ങൾക്ക് വിധേയരായിരിക്കണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ശബരിമല ഒരു പൊതുസ്ഥലമാണ്. ലക്ഷക്കണക്കിന് ആളുകൾ വരുന്ന സ്ഥലമാണ്. അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2QhVlbw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages