പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധത്തിന് രാഹുൽ ഈശ്വർ വീണ്ടും മലകയറാൻ എത്തി. തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് രാഹുൽ ഈശ്വർ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞതവണ അഞ്ചുദിവസം പ്രതിരോധിച്ചതുപോലെ ഇനി ഒരുദിവസം കൂടി പ്രതിരോധിച്ചാൽ അത് ചരിത്രവിജയമായിരിക്കും അയ്യപ്പ ഭക്തന്മാരെ കാത്തിരിക്കുന്നതെന്ന് രാഹുൽ ഈശ്വർ വീഡിയോയിൽ പറയുന്നു. സുപ്രീംകോടതിയിൽ നിന്നടക്കം അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ പറയുന്നു. നിലയ്ക്കൽ മുതൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കെ രാഹുൽ ഈശ്വർ എങ്ങനെ പമ്പയിൽ എത്തിയെന്നത് വ്യകതമല്ല. വീഡിയോയിൽ പമ്പ പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ചിത്രീകരിച്ച ഭാഗങ്ങളുമുണ്ട്. പോലീസുകാർ നല്ല തയ്യാറെടുപ്പിലാണെന്നും പോലീസുകാരേപ്പോലെ നമ്മളും നല്ല തയ്യാറെടുപ്പിലാണെന്ന് രാഹുൽ അവകാശപ്പെടുന്നു. പോലീസ് ബാരിക്കേഡുമായി പോകുന്നതിന്റെയും മറ്റും ദൃശ്യങ്ങളും വീഡിയോയിലുണ്ട്. Content Highlights: Rahul Easear, Sabarimala Temple, Sabarimala Women Entry protest, Police
from mathrubhumi.latestnews.rssfeed https://ift.tt/2OipdD3
via
IFTTT
No comments:
Post a Comment