പത്തനംതിട്ട: സന്നിധാനത്ത് യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ ആര്‍.എസ്.നേതാവ് വത്സന്‍ തില്ലങ്കേരി ആചാരലംഘനം നടത്തിയെന്ന ആരോപണം അന്യേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അറിയിച്ചു. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നും ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കര്‍ദാസ് പറഞ്ഞു.
ആര്‍.എസ്.നേതാവ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയെന്നും പതിനെട്ടാം പടിയില്‍ പുറം തിരിഞ്ഞുനിന്ന് സംസാരിച്ചെന്നുമാണ് ആരോപണം.
ചൊവ്വാഴ്ച്ച രാവിലെയാണ് വത്സന്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത്. ചോറൂണിനായെത്തിയ അമ്പത് വയസ്സിനുമുകളില്‍ പ്രയാമുള്ള സ്ത്രീകള്‍ക്കെതിരെ പ്രതിഷേധക്കാര്‍ സംഘടിച്ചപ്പോള്‍ വത്സന്‍ തില്ലങ്കേരി പോലീസിന്റെ മൈക്കിലുടെ പ്രതിഷേധക്കാരോട് ശാന്തമാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2PduuB5
via IFTTT
No comments:
Post a Comment