മലപ്പുറം: തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ ചുവരിലുള്ള സ്വാതന്ത്ര്യ സമരത്തിന്റെ സ്മാരകമായ ചുവര്‍ ചിത്രം സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മായ്ച്ചു. വാഗണ്‍ ട്രാജഡിയുടെ സമരണാര്‍ത്ഥമുള്ള ചുവര്‍ ചിത്രമാണ് റെയില്‍വേ മായ്ച്ചത്. കഴിഞ്ഞ ദിവസമാണ് റെയില്‍വേയുടെ ചുവരില്‍ ചിത്രം വരച്ച് തുടങ്ങിയത്. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ് ചിത്രം മായ്ക്കാന്‍ റെയില്‍വേ ഉത്തരവിടുകയായിരുന്നു.
വാഗണ്‍ ട്രാജഡിയേയും മലബാര്‍ ലഹളയേയും ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് റെയില്‍വേയുടെ ചുവരില്‍ വരച്ചിരുന്നത്. ഇതിനെതിരെ സംഘപരിവാര്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റി പാലക്കാട് റെയില്‍വേ ഡിവിഷന് ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ഡല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്ന് ലഭിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രങ്ങള്‍ മായ്ച്ചത്.
പ്രതിഷേധം കാരണമാണ് ചിത്രം നീക്കം ചെയ്തതെന്ന് റെയില്‍വേ അധികൃതര്‍ സ്ഥിരീകരിച്ചു. വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മലബാര്‍ ലഹള വര്‍ഗീയ കലാപമാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
from mangalam.com https://ift.tt/2D7mNVZ
via IFTTT
No comments:
Post a Comment