ശബരിമല വിധി: ഹൈക്കോടതിയിലെ റിട്ട് ഹര്‍ജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശബരിമല വിധി: ഹൈക്കോടതിയിലെ റിട്ട് ഹര്‍ജി തള്ളി

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിതള്ളി. ഒരു വിഷയത്തിൽ ഒരേസമയം സുപ്രീം കോടതിയിലും ഹൈക്കോടതിയിലും റിട്ട് ഹർജി നൽകാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ശബരിമല വിധിക്കെതിരെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച മുംബൈ സ്വദേശി ഷൈലജ ഉൾപ്പെടെയുള്ളവരുടെ ഹർജികളാണ് ഹൈക്കോടതി തള്ളിയത്. ഉത്തരവ് നടപ്പാക്കണമെന്ന നിർബന്ധം, ശബരിമല വിഷയത്തിലെ സുപ്രീം കോടതിവിധിക്കില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരത്തിലുള്ള വിഷയങ്ങളിൽ ഹർജിക്കാർ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് എട്ടുപേരാണ് ഹർജി നൽകിയിരിക്കുന്നത്. എന്നാൽ ഹർജിയിൽ ഒരാളുടെ ഒപ്പു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതും ഒരു പിഴവായി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. തുടർന്നാണ് റിട്ട് ഹർജി തള്ളിയത്. content highlights;high court rejects writ petition on supreme courts sabarimala women entry verdict


from mathrubhumi.latestnews.rssfeed https://ift.tt/2JKFbVP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages