റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം

മുംബൈ: റിലയൻസ് കമ്യൂണിക്കേഷൻസിന്റെയും അതിന്റെ യൂണിറ്റായ റിലയൻസ് ടെലികോമിന്റെയും ബാങ്ക് അക്കൗണ്ടുകളിൽ അവശേഷിക്കുന്നത് 19.34 കോടി രൂപ മാത്രം. 144 ബാങ്ക് അക്കൗണ്ടുകളിലായാണ് ഇത്രയൂം തുകമാത്രം അവശേഷിക്കുന്നത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അനിൽ അംബനിയുടെ നേതൃത്വത്തലുള്ള കമ്പനി 46,000 കോടി രൂപയുടെ കടബാധ്യതമൂലം കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് ബാങ്ക് അക്കൗണ്ടുകളിൽ ശേഷിക്കുന്ന തുകയുടെ വിവരങ്ങൾ നൽകിയത്. 119 ബാങ്ക് അക്കൗണ്ടുകളിലായി ആർകോമിന് 17.86 കോടി രൂപയാണ് ഉള്ളത്. 25 അക്കൗണ്ടുകളിലായി റിലയൻസ് ടെലികോമിന് 1.48 കോടിയുമാണ് അവശേഷിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2DuqsxY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages