ഗൗതം ഗംഭീറിന്റെ വിമർശനത്തിന് അതേ നാണയത്തിൽ മറുപടി നൽകി മുഹമ്മദ് അസ്ഹറുദ്ദീൻ. ഇന്ത്യയും വിൻഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ മണിയടിക്കാൻ അസ്ഹറുദ്ദീനെ ചുമതലപ്പെടുത്തിയതായിരുന്നു ഗംഭീറിന്റെ വിമർശനത്തിന് കാരണം. ഒത്തുകളിയെത്തുടർന്ന് ക്രിക്കറ്റിൽ നിന്ന് വിലക്ക് നേരിട്ട ഒരു താരത്തെ ഇത്തരം ചടങ്ങുകൾക്ക് ക്ഷണിച്ച ബി.സി.സി.ഐയേയും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനേയും ചോദ്യം ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. എന്നാൽ ഇതിന് മറുപടിയുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ രംഗത്തെത്തുകയായിരുന്നു. ഓരോന്ന് ട്വീറ്റ് ചെയ്യുന്നതിന് മുമ്പെ നന്നായി ആലോചിക്കണമെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ മാത്രം ഗംഭീർ സുഖിപ്പിച്ചാൽ മതിയെന്നും അസ്ഹർ ട്വീറ്റിൽ പറയുന്നു. അസ്ഹറെന്നാൽ മികച്ചൊരു ക്രിക്കറ്റ് താരമാണ്. നിയമത്തിന്റെ കണ്ണിൽ അയാൾ കുറ്റക്കാരനല്ല. ഗംഭീർ ഒരു പ്രത്യേക പാർട്ടിയെ മാത്രം സുഖിപ്പിച്ചാൽ മതി. അനുഭവസമ്പത്തുള്ള ഒരു മുൻതാരത്തോട് ഒന്നും പറയേണ്ടതില്ല. ഒരു ക്രിക്കറ്ററെന്ന നിലയിൽ അയാൾ താങ്കളേക്കാൾ മികച്ചവനാണ്. ആലോചിച്ച് മാത്രം ട്വീറ്റ് ചെയ്യുക. അസ്ഹർ ട്വീറ്റ് ചെയ്തു. എന്നാൽ ഇപ്പോൾ ഈ ട്വീറ്റ് അസ്ഹറിന്റെ അക്കൗണ്ടിലില്ല. ആ ട്വീറ്റ് അസ്ഹർ നീക്കം ചെയ്യുകയായിരുന്നു. കൂടുതൽ വിവാദങ്ങൾ ക്ഷണിച്ചുവരുത്തേണ്ടെന്നു കരുതിയാകും അസ്ഹർ ട്വീറ്റ് കളഞ്ഞതെന്നാണ് ആരാധകർ പറയുന്നത്. Read More:അസ്ഹറുദ്ദീനെയാണോ മണിയടിക്കാൻ ഏൽപ്പിക്കുന്നത്? ബിസിസിഐയെ വിമർശിച്ച് ഗംഭീർ Read More:അന്ന് അസ്ഹറിനൊപ്പം വേദി പങ്കിടാനും ചിരിക്കാനുമൊന്നും ഗംഭീറിന് പ്രശ്നമില്ലായിരുന്നു അസ്ഹർ നീക്കം ചെയ്ത ട്വീറ്റ് Content Highlights: Azharuddins reply to Gautam Gambhir
from mathrubhumi.latestnews.rssfeed https://ift.tt/2Ouc61q
via
IFTTT
No comments:
Post a Comment