കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കെവിന്‍ വധം ദുരഭിമാനക്കൊലയെന്ന് കോടതി; ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം

കോട്ടയം: കേരളത്തെ ഞെട്ടിച്ച കോട്ടയത്തെ കെവിൻ വധം ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. പ്രോസിക്യൂഷൻ വാദങ്ങൾ മുഴുവനും അംഗീകരിച്ചാണ് കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിലയിരുത്തിയത്. കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകി. ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട കെവിൻ, സവർണ ക്രൈസ്തവ വിഭാഗത്തിലെ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം, പ്രോസിക്യൂഷന്റെ വാദങ്ങൾ പ്രതിഭാഗം എതിർത്തു. എന്നാൽ പ്രോസിക്യൂഷന്റെ മുഴുവൻ വാദങ്ങളും ശരിവെച്ച സെഷൻസ് കോടതി കെവിൻ വധംദുരഭിമാനക്കൊലയാണെന്നത് അംഗീകരിക്കുകയായിരുന്നു. നേരത്തെ വിചാരണ ആരംഭിച്ച കേസിൽ ഇനി ക്രോസ് വിസ്താരം ഉൾപ്പെടെ പൂർത്തിയാകാനുണ്ട്. ആറുമാസത്തിനകം ഇതെല്ലാം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദേശം. 2018 മെയ് 27-നാണ് കോട്ടയം നട്ടാശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫിനെ(24) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേർന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. സവർ ണക്രൈസ്തവ വിഭാഗത്തിൽപ്പെട്ട നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനംകാരണമായിരുന്നു കൊലപാതകം. നീനുവിന്റെ അച്ഛനും സഹോദരനും അവരുടെ സുഹൃത്തുക്കളുമാണ് കേസിലെ പ്രതികൾ.


from mathrubhumi.latestnews.rssfeed https://ift.tt/2D7ceSB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages