കോഴിക്കോട് കളക്ടര്‍ യു വി ജോസിനെയും ദേവികുളം സബ് കളക്ടര്‍ പ്രേം കുമാറിനെയും മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കോഴിക്കോട് കളക്ടര്‍ യു വി ജോസിനെയും ദേവികുളം സബ് കളക്ടര്‍ പ്രേം കുമാറിനെയും മാറ്റി

തിരുവനന്തപുരം: കോഴിക്കോട് കളക്ടർ യു വി ജോസിനെയും ദേവികുളം സബ് കളക്ടർ വി ആർ പ്രേം കുമാറിനെയും മാറ്റി.ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം. സീറാം സാംബശിവ റാവുവാണ് പുതിയ കോഴിക്കോട് കളക്ടർ. പ്രേം കുമാറിനു പകരം ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രേം കുമാറിനെ മാറ്റണമെന്ന് സി പി എം ജില്ലാ നേതൃത്വവും എസ് രാജേന്ദ്രൻ എം എൽ എയും ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ശ്രീറാം വെങ്കിട്ടരാമനു ശേഷമാണ് ദേവികുളംസബ്കളക്ടറായി പ്രേം കുമാർ എത്തുന്നത്. കയ്യേറ്റത്തിനും നിയമലംഘനത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു പ്രേം കുമാർ. പ്രളയത്തിനു ശേഷം മൂന്നാർ മേഖലയിൽ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് വലിയതോതിൽ നിയന്ത്രണങ്ങളുണ്ട്. പുതിയ കെട്ടിട നിർമാണത്തിനും മറ്റുമായി സമീപിക്കുന്നവർക്ക് കർശനപരിശോധനകൾക്കു ശേഷമാണ് പ്രേം കുമാർ അനുമതി നൽകിയിരുന്നത്. ദേവികുളം സബ് കളക്ടറുടെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങണമെന്നുള്ളത് മൂന്നാർ മേഖലയിലെ നിർമാണങ്ങൾക്ക് നിർബന്ധമാണ്. പ്രളയാന്തര പുനർനിർമാണത്തിന്റെ സാഹചര്യത്തിൽ, കർക്കശനിലപാടു സ്വീകരിക്കുന്ന പ്രേം കുമാറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം രാഷ്ട്രീയ നേതൃത്വം ഉൾപ്പെടെയുള്ള പല കേന്ദ്രങ്ങളെയും അലോസരപ്പെടുത്തിയിരുന്നു. ഇതാകാം സ്ഥാനചലനത്തിന് കാരണമെന്നാണ് സൂചന. കളക്ടർ സ്ഥാനത്ത് രണ്ടരവർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ജോസിനെ മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. content highlights;kozhikode collector u v jose and devikulam sub collector prem kumar transferred


from mathrubhumi.latestnews.rssfeed https://ift.tt/2PN5znm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages