ശബരിമലയില്‍ ആചാരലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ശബരിമലയില്‍ ആചാരലംഘനം നടന്നോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനം നടന്നോയെന്ന് അവിടെ ഇല്ലാതിരുന്നതിനാൽ അറിയില്ലെന്നുംഅക്കാര്യം പരിശോധിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയും ബോർഡംഗം കെ.പി.ശങ്കർദാസും ആചാരലംഘനം നടത്തിയോ എന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ് പദ്മകുമാർ ഇങ്ങനെ പറഞ്ഞത്. ശബരിമലയിൽ മണ്ഡലകാലത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് പദ്മകുമാർ പറഞ്ഞു. പ്രളയത്തെ തുടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ശബരിമലയിലെത്തുന്നവർക്ക് ഭക്ഷണത്തിനുള്ള സൗകര്യമുൾപ്പെടെയുള്ള കാര്യങ്ങൾ ഒരുക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് നൽകിയ റിട്ട് ഹർജി പിൻവലിക്കാനുദ്ദേശിക്കുന്നില്ലെന്നും ബോർഡിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കോടതിയിൽ ഹാജരാവുമെന്നും അദ്ദേഹം അറിയിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ആലോചനയോഗത്തിനെത്തിയതാണ്പദ്മകുമാർ.


from mathrubhumi.latestnews.rssfeed https://ift.tt/2OtYtQb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages