കേരളത്തിലിപ്പോള്‍ വിമോചനസമരത്തെക്കാള്‍ മോശം സാഹചര്യം- ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കേരളത്തിലിപ്പോള്‍ വിമോചനസമരത്തെക്കാള്‍ മോശം സാഹചര്യം- ശ്രീധരന്‍പിള്ള

കോഴിക്കോട്: കേരളത്തിൽ ഇപ്പോൾ വിമോച സമരകാലത്തേക്കാൾ മോശം സാഹചര്യമാണ് ഉള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള. എന്നാൽ 356 ാംവകുപ്പ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ട്. തന്ത്രിയോട് സംസാരിച്ചതിൽ തനിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാനാണ് സർക്കാർ നീക്കം. എസ്.എൻ.ഡി.പി യോഗത്തിലെ വിശ്വാസികൾ എൻ.ഡി.എ സമരത്തിന് ഒപ്പമാണെന്നും ശ്രീധരൻപിള്ള മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എയുടെ ഭാഗമാണ്. എസ്.എൻ.ഡി.പിക്ക് വിരുദ്ധമായ നിലപാടല്ല ഉള്ളത്. പതിനെട്ടാംപടിയെ സംബന്ധിച്ചെടുത്തോളം ആചാരലംഘനം ഉണ്ടായാൽ അതിനുള്ള പരിഹാര മാർഗങ്ങളും തന്ത്ര വിധിയിൽ ഉണ്ട്. അത് പലപ്പോഴും ചെയ്യാറുള്ളതാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. ശബരിമലയിൽ കഴിഞ്ഞ ദിവസം സ്ത്രീകൾക്ക് നേരെ ആക്രമണമുണ്ടായി എന്ന കാര്യം വാസ്തവ വിരുദ്ധമാണ്. സി.പി.എം ഫ്രാക്ഷനിലുള്ള മാധ്യമപ്രവർത്തകരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത്. ബി.ജെപി എംപിയെ കുറിച്ച് നടത്തിയ പരാമർശത്തിന് ഒരു പ്രത്യേക കാരണം ഉണ്ട്. അത് ആരാണെന്ന് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ല. യുവമോർച്ചാ യോഗത്തിൽ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നിൽക്കുന്നു. നാളെ എൻ.ഡി.എ ആരംഭിക്കുന്ന യാത്ര ശബരിമല വിഷയത്തിൽ ബോാധവത്കരണ പ്രക്രിയയുടെ ഭാഗമാണെന്നും പി.എസ്. ശ്രീധരൻപിള്ള വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2Db2qav
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages