പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന് ജാമ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന് ജാമ്യം

കണ്ണൂർ:ഉന്നതപോലീസ് ഉദ്യോഗസ്ഥരെ ഫെയ്സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രന് ജാമ്യം.കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫസൽ വധക്കേസുമായി ബന്ധപ്പെട്ട ചെമ്പ്രയിലെ സുബീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു കണ്ണൂരിലെ ഡി വൈ എസ് പി മാരായ പി പി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്കെതിരെസുരേന്ദ്രൻ ഭീഷണിമുഴക്കിയത്. കേസുമായി ബന്ധപ്പെട്ട്പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇന്ന് സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊട്ടാരക്കര സബ് ജയിലിൽനിന്നാണ് അദ്ദേഹത്തെ കണ്ണൂരിലെത്തിച്ചത്. ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനെത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രൻ നിലവിൽ റിമാൻഡിലാണ്. തിങ്കളാഴ്ച തന്നെ സുരേന്ദ്രനെ കൊട്ടാരക്കരയിലേക്ക് കൊണ്ടുപോകും. ശനിയാഴ്ചയാണ് കൊട്ടാരക്കര സബ് ജയിലിൽനിന്ന് കണ്ണൂരിലേക്ക് സുരേന്ദ്രനെ കൊണ്ടുവന്നത്. ഞായറാഴ്ച കോഴിക്കോട് ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് സബ് ജയിലിനു മുന്നിൽ ബി ജെ പി പ്രവർത്തകരെത്തുകയും നാമജപ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. content highlights:K Surendran gets bail


from mathrubhumi.latestnews.rssfeed https://ift.tt/2DIiBw4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages