ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും- ഹനാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ഹുക്ക വലിക്കുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും- ഹനാന്‍

കൊച്ചി: താൻ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹനാൻ ഹനാനി. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാൽ ഒരു കൗതുകത്തിന് വേണ്ടിയാണ് ഹുക്ക വലിച്ചതെന്നും ഇത് ചിലർ ദുഷ്ടലാക്കോടെ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും ഹനാൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവത്തിൽ ഹനാൻ കൊച്ചി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.പഠനത്തിനിടെ മിൻ വിൽപ്പന നടത്തി ശ്രദ്ധേയയായ കുട്ടിയാണ് ഹനാൻ. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ ഹനാൻ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയൻ വാഴ്ത്തിയ ഹനാൻ കൊച്ചി മാരിയറ്റ് ഹോട്ടലിൽ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്. സംഭവത്തിൽ വിശദീകരണവുമായി ഹനാൻ ഫെയ്സ്ബുക്ക് ലൈവും ഇട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഹനാൻ പറയുന്നതിങ്ങനെ: ചില സിനിമാ ചർച്ചകൾക്കായി മാരിയറ്റിൽ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോൾ അവിടത്തെ സ്റ്റാഫിനോട് ഇതെന്താണെന്ന് ചോദിച്ചു. അറബികൾ റിഫ്രഷ്മെന്റിനും മറ്റുമായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഇതെന്നും നിക്കോട്ടിൻ ഉൾപ്പെടെയുള്ള ലഹരി കലർന്നതൊന്നും ഇതിലില്ലെന്നും അവർ പറഞ്ഞു. അപ്പോൾ തോന്നിയ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചത്. ധാരാളം മലയാളികളും അവിടെ ഉണ്ടായിരുന്നു. എന്നാൽ, ചിലർ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. മീൻ വിൽക്കുന്നവരും പാവപ്പെട്ടവരുമൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുത് നല്ല വസ്ത്രം ധരിക്കരുത് എന്നൊക്കെ കരുതുന്നവരാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. ഞാൻ പട്ടിണി കിടക്കുന്നത് കണ്ടാലേ അവർക്ക് സന്തോഷമാകൂ. മീൽവിൽപനയൊക്കെ മോശം ജോലിയായാണ് അവർ കരുതുന്നത്. എന്നാൽ, ഏത് തൊഴിലിനും മഹത്വമുണ്ട്. അതുകൊണ്ടാണ് കേരള ജനതയുടെ വലിയ പിന്തുണ എനിക്ക് ലഭിച്ചത്. ഞാൻ മാത്രമല്ല, പഠനത്തോടൊപ്പം ജോലിയുമായി മുന്നോട്ടുപോകുന്ന ഒരുപാട് വിദ്യാർഥികൾ ഇവിടെയുണ്ട്. അവരെ പോലെ തന്നെയാണ് ഞാനും. ഒരു പ്രത്യേകതയുള്ളത്, എനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നതുമാത്രമാണ്. അതിനിടെ ഒരു ഓൺലൈൻ മഞ്ഞപത്രത്തിലെ റിപ്പോർട്ടർ എന്നെ വിളിച്ച് പ്രകോപനപരമായി ചില കാര്യങ്ങൾ ചോദിക്കുകയും അതിന്റെ വോയ്സ് ക്ലിപ്പ് എന്റെ അനുവാദമില്ലാതെ റെക്കോഡ് ചെയ്ത് യൂട്യൂബിലിടുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ വീഡിയോ അവളുടെ അനുവാദമില്ലാതെ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും സൈബർ കുറ്റകൃത്യമാണ്. വീഡിയോ എടുത്തവർക്കെതിരെയും വോയ്സ് ക്ലിപ്പ് ഇട്ട ആൾക്കെതിരെയും കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. നിയനടപടികളുമായി മുന്നോട്ടുപോകും. എനിക്ക് സഹായമായി ലക്ഷക്കണക്കിന് രൂപ കിട്ടിയിട്ടുണ്ടെന്നാണ് മോശം പ്രചാരണം നടത്തുന്നവർ പറയുന്നത്. എനിക്ക് ലഭിച്ചത് ഒന്നര ലക്ഷം രൂപയാണ്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തു. അപകടമുണ്ടായപ്പോൾ മാനുഷിക പരിഗണനയുടെ പേരിൽ ചികിത്സാ ചെലവ് സർക്കാർ വഹിച്ചിരുന്നു. മറ്റു സഹായമൊന്നും സ്വീകരിച്ചിട്ടില്ല. പത്തു സെന്റ് സ്ഥലത്ത് വീട് വെച്ചുതരാമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം വിളിച്ചപ്പോൾ ഈ സ്നേഹവും കരുതലും എപ്പോഴുമുണ്ടായാൽ മതിയെന്ന് പറഞ്ഞ് സ്നേഹപൂർവം നിരസിക്കുകയായിരുന്നു. ഞാൻ സ്വന്തമായി അധ്വാനിച്ചാണ് ജീവിക്കുന്നത്. ആരുടെയും സഹതാപത്തിനു വേണ്ടിയോ സഹായത്തിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ല. ഹനാൻ വ്യക്തമാക്കി. content highlights;Hanan Denies Allegations


from mathrubhumi.latestnews.rssfeed https://ift.tt/2Alc9Yr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages