തിരുവനന്തപുരം: കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്നു വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഹൈക്കോടതി സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലുമാണ്നിയമസഭാ സെക്രട്ടറിഇത്തരമൊരു അറിയിപ്പ് പുറത്തിറക്കിയത്.24ാം തിയ്യതിയാണ് അറിയിപ്പ് പുറത്തുവന്നത്. അയോഗ്യതയ്ക്ക് ഹൈക്കോടതി അനുവദിച്ച സ്റ്റേ വെള്ളിയാഴ്ച അവസാനിച്ചുവെന്നും അതിനാൽഅദ്ദേഹം നിയമസഭാംഗം അല്ലാതായിരിക്കുന്നു എന്നാണ് നിയമസഭാ സെക്രട്ടറി ഇറക്കിയ അറിയിപ്പിൽ പറയുന്നത്. ഹർജിഅടിയന്തിര പരിഗണനയ്ക്ക് എടുക്കണമെന്ന് ഷാജിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽആവശ്യപ്പെട്ടിരുന്നു. പക്ഷെ ഹർജി അടിയന്തിരമായി പരിഗണിക്കാൻവിസമ്മതിക്കുകയും വാക്കാൽ മാത്രം പരാമർശങ്ങൾ നടത്തുകയുമായിരുന്നു കോടതി ചെയ്തത്. ഷാജിക്ക് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നുംആനുകൂല്യങ്ങളൊന്നും ലഭിക്കില്ല എന്നുള്ളതായിരുന്നു കോടതി നടത്തിയ പരാമർശം.കേസ് ഇന്നും സുപ്രീംകോടതി യുടെ പരിഗണനക്ക് വന്നില്ല. ഇതോടെ നാളെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജിക്ക് കഴിയില്ലെന്ന് ഉറപ്പായി. നാളെ അടിയന്തിരമായി അപ്പീൽ സുപ്രീം കോടതിയിൽ എത്തിക്കാനാണ് ഷാജിയുടെ അഭിഭാഷകരുടെ ശ്രമം. നാളെ കേസ് പരിഗണിച്ച് അനുകൂലമായ ഉത്തരവ് സമ്പാദിച്ചാൽ പോലും വൈകുന്നേരത്തോടെ മാത്രമേ ഉത്തരവ് ലഭിക്കുകയുള്ളു. ഈ സാഹചര്യങ്ങൾ കൂടികണക്കിലെടുത്തുകൊണ്ടായിരിക്കാം നിയമസഭാ സെക്രട്ടറിഇത്തരത്തിലൊരു അറിയിപ്പ് ഇറക്കിയിരിക്കുന്നതാണ് അറിയുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2R8SZwk
via
IFTTT
No comments:
Post a Comment