മുംബൈ: തുടർച്ചയായി എട്ട് വ്യാപാര ദിനങ്ങളിലായി രൂപയുടെ മൂല്യം ഉയർന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം മൂന്ന് മാസത്തെ ഉയർന്ന നിലാവരത്തിലെത്തി. അസംസ്കൃത എണ്ണ വില ബാരലിന് 60 ഡോളറിന് താഴെയായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണത്തിലാകുമെന്നതിനാലാണ് രൂപയുടെ മൂല്യം ഉയർന്ന നിലവാരത്തിലെത്തിയത്. രാവിലെ 9.13ലെ നിലവാരം നോക്കുമ്പോൾ വിനിമയമൂല്യം ഡോളറിനെതിരെ 70.39ലെത്തിയതായി കാണാം. അതായത് ഒരു ഡോളർ വാങ്ങാൻ ഇപ്പോൾ മുടക്കേണ്ടത് 70.39 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച ക്ലോസ് ചെയ്തത് 70.70 നിലവാരത്തിലാണ്. ഗുരുനാനാക് ജയന്തി പ്രമാണിച്ച് വള്ളിയാഴ്ച വിപണിക്ക് അവധിയായിരുന്നു. ബ്രന്റ് ക്രൂഡിന്റെ വിലയിൽ ഈയിടെ 31.8 ശതമാനമാനണ് തിരുത്തലുണ്ടായത്. ഒക്ടബോർ മൂന്നിലെ 86.27 എന്ന നിലവാരത്തിൽനിന്നാണ് ഇത്രയും വില കുറഞ്ഞത്. content highlight:Rupee hits 3-month high against US dollar,US DOLLAR RUPEE EXCHANGE RATE TODAY
from mathrubhumi.latestnews.rssfeed https://ift.tt/2DKsfy4
via
IFTTT
No comments:
Post a Comment