കള്ളക്കടത്തുകാരന് വേണ്ടി എംഎല്‍എമാര്‍ കത്ത് നല്‍കിയത് രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നത്-ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കള്ളക്കടത്തുകാരന് വേണ്ടി എംഎല്‍എമാര്‍ കത്ത് നല്‍കിയത് രാജ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നത്-ചെന്നിത്തല

തിരുവനന്തപുരം: കള്ളക്കടത്ത് നിരോധന കേസിലെ പ്രതിയെ വീട്ടു തടങ്കലിലാക്കരുതെന്ന് കാണിച്ച് എംഎൽഎമാരായ കാരാട്ട് റസാഖും പി ടി എ റഹിമും ആഭ്യന്തര വകുപ്പിന് നൽകിയ കത്ത് ഭരണകക്ഷി എംഎൽഎ മാർക്ക് കള്ളക്കടത്ത് മാഫിയയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രമാദമായ കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ അബുലൈസിനെ കരുതൽ തടങ്കിലാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയോടും സി പി എമ്മിനോടും വളരെയേറെ അടുപ്പമുള്ള രണ്ട് ഇടതു എംഎൽഎമാർ ആഭ്യന്തര വകുപ്പിന് നൽകിയ കത്ത് രാജ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുന്നതും, ദേശീയ താൽപര്യത്തിന് വിരുദ്ധവുമാണ്. മുമ്പ് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ൺ അദ്ദേഹത്തിന്റെ കേരള യാത്രക്കിടെ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിൽ സഞ്ചരിച്ചത് വിവാദമായിരുന്നു. ഇത്തരം മാഫിയ സംഘങ്ങളുമായുള്ള കേരളത്തിലെ സി പി എം നേതാക്കളുടെയും ഭരണകക്ഷി എം എൽ എമാരുടെയും ബന്ധത്തെക്കുറിച്ച് ദേശീയ സുരക്ഷ ഏജൻസികൾ അന്വേഷിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി പി എമ്മുമായി അടുത്ത ബന്ധമുള്ള ഈ എംഎൽഎമാരിൽ ഒരാളുടെ മകനെയും മരുമകനെയും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദിയിൽ തടങ്കലിൽ വച്ചിരിക്കുകയാണ്. കേരളത്തിലെ ഭരണകക്ഷി എം എൽ എ മാർക്കും അവരുടെ കുടംബാംഗങ്ങൾക്കുംരാജ്യാന്തരകള്ളക്കടത്ത് മാഫിയയുമായി ബന്ധമുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നത് ആശങ്കാജനകമാണ്.കേരളത്തിലെ ഭരണത്തിന്റെ തണലിൽ രാജ്യന്തര മാഫിയകൾക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് സിപിഎം ഉണ്ടാക്കുന്നത്. ഭരണത്തിന്റെ ഉന്നത തലങ്ങളിൽ പോലും ഇത്തരം മാഫിയകൾക്ക് സ്വാധീമുണ്ടെന്നത് ആശങ്കാജനകമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. content highlights:abu laiz, pta rahim, karatt rasaq


from mathrubhumi.latestnews.rssfeed https://ift.tt/2Qe2xcf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages