തിരുവനന്തപുരം: ഷൊർണൂർ എം എൽ എ പി കെ ശശിക്കെതിരായ ലൈംഗികപീഡന പരാതി അന്വേഷിച്ച കമ്മീഷന്റെ റിപ്പോർട്ട് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തു. ശശിലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണുണ്ടായതെന്നുംഅന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ലൈംഗികച്ചുവയോടെ ശശി പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു. ഫോൺ സംഭാഷണം റിപ്പോർട്ടിൽകമ്മീഷൻ മുഖ്യതെളിവായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന എ കെ ബാലന്റെ വാദംപി കെ ശ്രീമതി തള്ളി. ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയത്. തുടർന്ന് മന്ത്രി എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുൾപ്പെട്ട കമ്മീഷനെ പാർട്ടി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. പി കെ ശശിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് സൂചന.ഇതിനു മുന്നോടിയായിശശിയോട് പാർട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. ശശി നൽകിയ വിശദീകരണംസംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയാണ്. പാർട്ടി എടുക്കുന്ന എതു നടപടിയും സ്വീകരിക്കുമെന്ന് ശശി വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. content highlights:sexual abuse allegation against p k sasi
from mathrubhumi.latestnews.rssfeed https://ift.tt/2r6YjVz
via
IFTTT
No comments:
Post a Comment