പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.സുരേന്ദ്രന് ജാമ്യം; ശബരിമല സംഘര്‍ഷത്തില്‍ ജയില്‍വാസം തുടരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.സുരേന്ദ്രന് ജാമ്യം; ശബരിമല സംഘര്‍ഷത്തില്‍ ജയില്‍വാസം തുടരും

കണ്ണൂര്‍: എസ്.പി ഓഫീസ് മാര്‍ച്ചിനിടെ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. കണ്ണുര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14ന് സുരേന്ദ്രന്‍ വീണ്ടും കോടതിയില്‍ ഹാജരാകണം.

കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരില്‍ എത്തിച്ചത്. അതേസമയം, ശബരിമലയില്‍ ചിത്തിരആട്ടവിശേഷ നാളില്‍ തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുരേന്ദ്രന്റെ ജയില്‍ വാസം തുടരും. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്.

മണ്ഡലകാലം ആരംഭിച്ചപ്പോള്‍ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് എത്താന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ സുരേന്ദ്രന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു മാസത്തേക്ക് റാന്നി താലൂക്കില്‍ കയറുമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം നല്‍കിയത്.



from mangalam.com https://ift.tt/2FE0dao
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages