അന്ന് നവംബര്‍ 26 ന് ചെയ്തത് ശരിയായിരുന്നോ എന്ന് ചിന്തിക്കാന്‍ ഇപ്പോഴും സാബിയ്ക്ക് പേടിയാണ്. ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും ഇപ്പോഴും കണ്ണിന് മുന്നില്‍ നടന്ന സംഭവങ്ങള്‍ ഓരോരോ രംഗങ്ങളായ പഴയ സിനിമ പോലെ ഓര്‍മ്മയിലേക്ക് തിക്കിത്തിരക്കി വരും. ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണമായ 26/11 ലെ ഏറ്റവും നിര്‍ണ്ണായക തെളിവായി മാറിയ തീവ്രവാദി അജ്മല്‍ അമീര്‍ കസബിനെ ക്യാമറയില്‍ ഒപ്പിയെടുത്തത് 'സാബി' എന്ന് അറിയപ്പെടുന്ന സെബാസ്റ്റിയന്‍ ഡിസൂസ എന്ന ഫോട്ടോ ജര്‍ണലിസ്റ്റായിരുന്നു.
പത്തു വര്‍ഷം മുമ്പ് മുംബൈ സിഎസ്ടി റെയില്‍വേ സ്‌റ്റേഷനില്‍ എകെ 47 തോക്കിനാല്‍ ആള്‍ക്കാരെ കൂട്ടക്കുരുതി നടത്തി മുന്നേറുമ്പോള്‍ പ്‌ളാറ്റ്‌ഫോമില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ട്രെയിന് ഉള്ളിലിരുന്ന് കസബിനെ തന്റെ പഴയ നിക്കോണ്‍ ക്യാമറയില്‍ സാബി പലവുരു പകര്‍ത്തി. നവംബര്‍ 26 ാം തീയതി കസബ് തന്റെ ഓഫീസിന് തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെച്ചു വീഴ്ത്തുമ്പോള്‍ സെബാസ്റ്റിയന്‍ ഡിസൂസയുടെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് നിക്കോണ്‍ ക്യാമറയും ലെന്‍സുകളും മാത്രമായിരുന്നു്
ടെലിഫോട്ടോ ലെന്‍സ് ഉപയോഗിച്ചായിരുന്നു കസബിനെ പകര്‍ത്തിയത്. ആദ്യ ഷോട്ട് പകര്‍ത്താന്‍ പ്‌ളാറ്റ്‌ഫോമിലെ ട്രെയിന്‍ കാര്യേജിലേക്ക് ആദ്യം ഓടി. എന്നാല്‍ ആദ്യം പകര്‍ത്തിയ ചിത്രത്തിലെ ആംഗിള്‍ മികച്ചതായിരുന്നില്ല. തുടര്‍ന്ന് രണ്ടാമത്തെ കാര്യേജിലേക്ക് നീങ്ങി തീവ്രവാദി അതിലെ പോകുന്നത് പകര്‍ത്താന്‍ തക്കം പാര്‍ത്തിരുന്നു. ഒരുവേള അയാള്‍ അവിടേയ്ക്ക് എത്തിയപ്പോള്‍ രണ്ടു ഫ്രെയിമില്‍ പതിപ്പിച്ചു. ഫോട്ടോയെടുക്കുന്ന എന്നെ അവര്‍ കണ്ടെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കണ്ടിരുന്നില്ല. ജോലിയില്‍ നിന്നും വിരമിച്ച സാബി പറയുന്നു.
അതേസമയം ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരുടെ പിടിപ്പുകേടാണ് ഇത്രയും ആള്‍ക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും പരിക്കേല്‍ക്കാനും കാരണമായതെന്ന് എല്ലാറ്റിനും സാക്ഷ്യം വഹിച്ച സാബി പറയുന്നു. സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാര്‍ സമയത്ത് തന്നെ കസബിനെ വധിച്ചിരുന്നെങ്കില്‍ ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നില്ല.
സംഭവം നടക്കുമ്പോള്‍ രണ്ടു ബറ്റാലിയന്‍ പോലീസ് റെയില്‍വേ സ്‌റ്റേഷന് സമീപം നിന്നിരുന്നു. എന്നാല്‍ ഒന്നും ചെയ്തില്ലെന്നും സാബി പറയുന്നു. ഒടുക്കം കസബിനെ തൂക്കിലേറ്റിയതിലൂടെ അവസാനിച്ച കേസില്‍ സാബിയുടെ ഫോട്ടോ നിര്‍ണ്ണായക തെളിവായി മാറി. പിന്നീട് ഈ ഫോട്ടോയ്ക്ക് ലോ പ്രസ് ഫോട്ടോ പുരസ്‌ക്കാരവും തേടിയെത്തി. 67 കാരനായ സാബി 2012 ല്‍ ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഇപ്പോള്‍ ഗോവയില്‍ കാര്‍പെന്ററി, പെയ്ന്റിംഗ് ജോലികള്‍ ചെയ്തു ജീവിക്കുകയാണ്.
from mangalam.com https://ift.tt/2zug9pU
via IFTTT
No comments:
Post a Comment