കെ.എം ഷാജി നിയമസഭാംഗമല്ലാതായി; അറിയിപ്പ് നിയമസഭാ സെക്രട്ടറിയുടേത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

കെ.എം ഷാജി നിയമസഭാംഗമല്ലാതായി; അറിയിപ്പ് നിയമസഭാ സെക്രട്ടറിയുടേത്

തിരുവനന്തപുരം: മുസ്ലീം ലീഗ് അംഗം കെ.എം ഷാജിയുടെ നിയമസഭാംഗത്വം റദ്ദായതായി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. ഈ മാസം 24 മുതല്‍ അംഗത്വം റദ്ദായതായെന്നാണ് അറിയിപ്പില്‍ പറയുന്നത്. നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിന്മേലുള്ള സ്‌റ്റേ നീട്ടാന്‍ സുപ്രീം കോടതി വിസമ്മതിച്ച സാഹചര്യത്തിലാണിത്.

അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥി എം.വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. വര്‍ഗീയ പ്രചാരണം നടത്തിയെന്ന പരാതി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി.

ഈ വിധിയില്‍ ഹൈക്കോടതി സ്‌റ്റേ നല്‍കിയിരുന്നു. എന്നാല്‍ സ്‌റ്റേ നീട്ടാല്‍ കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്ന് വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം പോരാ, ഉത്തരവ് ഇല്ലാതെ നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതിനിടെ, കേസ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഷാജിയുടെ അഭിഭാഷകര്‍.



from mangalam.com https://ift.tt/2DIWAx6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages