എന്റെ അമ്മ ആരാധിക്കണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്കു ദൈവമല്ല: പ്രകാശ് രാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

എന്റെ അമ്മ ആരാധിക്കണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്കു ദൈവമല്ല: പ്രകാശ് രാജ്

ഷാര്‍ജ: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കരുതെന്നു പറയുന്ന ദൈവം തനിക്കു ദൈവമല്ല. സ്ത്രീകള്‍ ആരാധിക്കരുതെന്നു പറയുന്ന മതം തനിക്കു മതമല്ലെന്നും, സ്ത്രീകളെ ആരാധനയില്‍നിന്നു വിലക്കുന്ന ഭക്തര്‍ തനിക്കു ഭക്തരല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.

എല്ലാവരം ഉണ്ടായത് ഒരു സ്ത്രീയില്‍ നിന്നാണ്. അമ്മയെ ആരാധനയില്‍നിന്നു വിലക്കുന്ന ദൈവം തനിക്കു ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്നാണ്. അവരെ നമ്മള്‍ ഭൂമിദേവി എന്നു വിളിക്കുന്നത്, അവര്‍ക്കു പ്രാര്‍ത്ഥിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ നിങ്ങള്‍ അതിനവരെ അനുവദിക്കണമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

എന്റെ അമ്മയെ ആരാധിക്കാന്‍ അനുവദിക്കാത്ത മതം എനിക്കു മതമല്ല. എന്റെ അമ്മയെ ആരാധനയില്‍നിന്നു വിലക്കുന്ന ഒരു ഭക്തരും എനിക്കു ഭക്തരല്ല. എന്റെ അമ്മ ആരാധിക്കണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്കു ദൈവമല്ല- പ്രകാശ് രാജ് വ്യക്തമാക്കി.



from mangalam.com https://ift.tt/2ySckuv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages