ബന്ധുനിയമന വിവാദം യൂത്ത് ലീഗ് ആരോപണങ്ങള്‍ തള്ളി മന്ത്രി ജലീല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ബന്ധുനിയമന വിവാദം യൂത്ത് ലീഗ് ആരോപണങ്ങള്‍ തള്ളി മന്ത്രി ജലീല്‍

തിരുവനന്തപുരം: ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരാക്കിയ സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി. ജലീല്‍. ബന്ധുനിയമന വിവാദത്തിന് കാരണം ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വായ്പകള്‍ തിരിച്ച് പിടിക്കാന്‍ തുടങ്ങിയതാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

യോഗ്യരായവരെ കിട്ടാത്തതിനാല്‍ നിയമപരമായാണ് ജനറല്‍ മാനേജറെ നേരിട്ട് നിയമിച്ചത്. പ്രധാനപ്പെട്ട എല്ലാ പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചു പരസ്യം നല്‍കിയിരുന്നു. ലീഗിന്റെ മുഖപത്രമായിരുന്ന ചന്ദ്രികയിലും ഇത് സംബന്ധിച്ച പരസ്യം നല്‍കിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചുരുങ്ങിയ പക്ഷം വായിക്കണമെന്ന് ജലീല്‍ പരിഹസിച്ചിരുന്നു.

അഭിമുഖം നടത്തിയെങ്കിലും യോഗ്യരായവരെ കിട്ടിയില്ല. അതിന്‌ശേഷം, കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കാനാണ് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡം മാറ്റിയത്. ആരോപണങ്ങള്‍ ഉന്നയിച്ച യൂത്ത് ലീഗ് നേതൃത്വത്തിന് കാര്യബോധം ഇല്ലാത്തതിനാലാണ് ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരെ ഡപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണു സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെമന്ത്രി നിയമിച്ചതെന്ന് കോര്‍പ്പറേഷന്‍ എംഡി സ്ഥിരീകരിച്ചു.



from mangalam.com https://ift.tt/2OmipUU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages